ഈ ഭക്ഷണങ്ങൾ ഒരിക്കലും സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കാൻ പാടില്ല

സമകാലിക മലയാളം ഡെസ്ക്

നമ്മൾ ദൈനംദിന ജീവിതത്തിൽ കൂടുതലും ഉപയോ​ഗിക്കുന്നത് സ്റ്റീല്‍ പാത്രങ്ങൾ ആണ്.

പ്രതീകാത്മക ചിത്രം | AI Generated

എന്നാൽ ഇവയുടെ ഉപയോ​ഗം ആരോഗ്യത്തിന് അത്ര നല്ലതാവണം എന്നില്ല.ചില ഭക്ഷണങ്ങള്‍ സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കുന്നത് നല്ലതല്ല. ഭക്ഷ്യവിഷബാധ പോലുള്ള പ്രശ്‌നങ്ങളിലേക്കാണ് ഇത് എത്തിക്കുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

ചില ഭക്ഷണങ്ങളിലെ വസ്തുക്കള്‍ സ്റ്റീലുമായി രാസപ്രവര്‍ത്തനം നടത്തുന്നതിന്റെ ഫലമായി പലപ്പോഴും ഭക്ഷ്യവിഷബാധക്ക് വരെ കാരണമാകുന്നത്.

പ്രതീകാത്മക ചിത്രം | AI Generated

സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കാൻ പാടില്ലാത്ത ചില ഭക്ഷണവസ്തുക്കൾ പറഞ്ഞുതരാം.

Steel bowl | Pinterest

പഴങ്ങള്‍ സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കരുത്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കും. മാത്രമല്ല, വേഗത്തില്‍ പഴങ്ങള്‍ കേടാകുന്നതിനും സ്വാഭാവിക ഗന്ധം നഷ്ടപ്പെടുകയും ചെയ്യുന്നു. സ്റ്റീല്‍ പാത്രത്തിലെ ഈര്‍പ്പം പഴങ്ങള്‍ പെട്ടെന്ന് അഴുകിപ്പോവുന്നതിന് കാരണമാകുന്നു

പ്രതീകാത്മക ചിത്രം | AI Generated

ഉപ്പും മസാലകളും ചേര്‍ത്ത് ദീര്‍ഘകാലം സൂക്ഷിക്കുന്ന അച്ചാറുകള്‍ ഒരിക്കലും സ്റ്റീല്‍ പാത്രത്തില്‍ വെക്കരുത്. ഇവ സ്റ്റീലുമായി പ്രതിപ്രവര്‍ത്തിച്ച് പാത്രങ്ങള്‍ തുരുമ്പെടുക്കുകയും പലപ്പോഴും അച്ചാറിന്റെ രുചി നഷ്ടപ്പെടുന്നതിനും കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | AI Generated

തൈര് സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കരുത്. തൈരിലുള്ള ലാക്റ്റിക് ആസിഡ് പലപ്പോഴും സ്റ്റീലുമായി പ്രതിപ്രവര്‍ത്തിച്ച് തൈരിന്റെ രുചി ഇല്ലാതാക്കും. തൈര് വേഗത്തില്‍ പുളിപ്പിക്കുന്നതിന് കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | AI Generated

നാരങ്ങ, തക്കാളി പോലുള്ള സിട്രിക് ആസിഡ് അടങ്ങിയവ ഒരു കാരണവശാലും സ്റ്റീല്‍ പാത്രത്തില്‍ സൂക്ഷിക്കരുത്. ഇത് സ്റ്റീലുമായി പ്രതിപ്രവര്‍ത്തിച്ച് പലപ്പോഴും വിഷകരമായ വസ്തുക്കള്‍ ഉണ്ടാക്കുന്നു. ഇത് ദഹന പ്രശ്‌നങ്ങള്‍, നെഞ്ചെരിച്ചില് പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

ഗ്രീന്‍ ടീ,മഞ്ഞള്‍പ്പാല്‍ പോലുള്ളവ സ്റ്റീല്‍പാത്രത്തില്‍ സൂക്ഷിക്കുന്നത് നല്ലതല്ല. കാരണം ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file