പല്ലുകളുടെ ആരോഗ്യത്തിന് സഹായിക്കും ഈ ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ദന്തസംരക്ഷണത്തിന് പല്ലുകള്‍ ബ്രഷ് ചെയ്താല്‍ മാത്രം പോര, പല്ലുകളുടെ ആരോഗ്യത്തിന് ഡയറ്റിലും വേണം ശ്രദ്ധ.

Teeth | Pinterest

പല്ലുകളുടെ സ്വാഭാവിക ആരോഗ്യം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഇതാ:

Teeth | Pinterest

സ്ട്രോബെറി

സ്‌ട്രോബെറിയില്‍ അടങ്ങിയ മാലിക് ആസിഡ് പല്ലുകള്‍ക്ക് സ്വാഭാവിക വെള്ള നിറം നല്‍കാന്‍ സഹായിക്കും.

Strawberry | Pinterest

പാല്‍ ഉല്‍പ്പന്നങ്ങള്‍

ചീസ്, പാല്‍, യോഗാര്‍ട്ട് പോലുള്ളവ ഉമിനീരിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കും. ഇത് പല്ലുകളിലും മോണയിലും അടിഞ്ഞുകൂടുന്ന പ്ലാക്ക് നീക്കാന്‍ സഹായിക്കും.

Dairy products | Pinterest

ഗ്രീന്‍ ടീ, ബ്ലാക്ക് ടീ

ഗ്രീന്‍ ടീയിലും ബ്ലാക്ക് ടീയിലും അടങ്ങിയ ഫ്ലവനോയിഡുകള്‍ പല്ലുകളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നു.

Green tea | Pinterest

ആപ്പിള്‍, ക്യാരറ്റ്

ഇവ ദന്തസംരക്ഷണത്തിന് മികച്ചതാണ്. പല്ലുകളിലും മോണകളിലും അടഞ്ഞുകൂടിയ പ്ലാക്ക് നീക്കം ചെയ്യാനും പല്ലുകള്‍ വൃത്തിയായി സംരക്ഷിക്കാനും ഇവ സഹായിക്കും.

Apple, Carrot | Pinterest

ഇലക്കറികള്‍

ചീര പോലുള്ള ഇലക്കറികളില്‍ ധാരാളം അടങ്ങിയ കാല്‍സ്യം ഇനാമലിന്റെ ആരോഗ്യത്തിന് മികച്ചതാണ്.

Leafy greens | Pinterest

ഡാര്‍ക്ക് ചോക്ലേറ്റ്

പല്ലിന്റെ ഇനാമല്‍ ബലമുള്ളതാക്കാന്‍ സഹായിക്കുന്ന ഡിബിഎച്ച് എന്ന സംയുക്തം ഡാര്‍ക്ക് ചോക്ലേറ്റില്‍ അടങ്ങിയിട്ടുണ്ട്.

Dark choclate | Pinterest

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങളില്‍ അടങ്ങിയ വിറ്റാമിന്‍ സി രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ദന്തസംരക്ഷണം മികച്ചതാക്കുകയും ചെയ്യുന്നു.

Citrus fruits | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File