മുടി തഴച്ച് വളരാൻ സഹായിക്കും ഈ ഭക്ഷണങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മുടി ആരോ​ഗ്യത്തോടെ വളരാൻ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണം തന്നെയാണ്.

പ്രതീകാത്മക ചിത്രം | Pexels

പോഷക​ഗുണമുള്ള ഭക്ഷണം കഴിച്ചാൽ മുടി ആരോഗ്യത്തോടെ തഴച്ചു വളരും.

പ്രതീകാത്മക ചിത്രം | Pexels

മുടി തഴച്ച് വളരാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | Pexels

മുട്ട

മുടിക്ക് പ്രധാനമായി വേണ്ടത് പ്രോട്ടീനാണ്. മുട്ടയിൽ ധാരാളം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ദിവസവും ഓരോ മുട്ട കഴിക്കുന്നത് മുടി ആരോ​ഗ്യത്തോടെ വളരാൻ സഹായിക്കും. മുട്ടയുടെ വെള്ളയും അൽപം വെളിച്ചെണ്ണയും ചേർത്ത് തലയിൽ പുരട്ടിയാൽ മുടികൊഴിച്ചിൽ തടയാനാകും.

പ്രതീകാത്മക ചിത്രം | Pexels

നട്സ്

ദിവസവും ഒന്നോ രണ്ടോ നട്സ് കഴിക്കുന്നത് ആരോ​ഗ്യത്തിന് മാത്രമല്ല മുടി തഴച്ച് വളരാനും വളരെ സഹായകമാണ്. പിസ്ത, ബദാം, അണ്ടിപരിപ്പ് പോലുള്ളവ മുടി ആരോ​​ഗ്യത്തോടെ വളരാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

ക്യാരറ്റ്

ദിവസവും ഓരോ ക്യാരറ്റ് വച്ച് കഴിക്കുന്നത് മുടികൊഴിച്ചിൽ അകറ്റാനും മുടി വളരാനും സഹായിക്കുന്നു. മുടി വളർച്ചക്ക് പ്രധാനമായി വേണ്ട വിറ്റാമിനുകൾ ക്യാരറ്റിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കാം.

പ്രതീകാത്മക ചിത്രം | Pexels

സ്ട്രോബെറി

മുടികൊഴിച്ചിൽ തടയാനും മുടിവളർച്ചയെ പരിപോഷിപ്പിക്കുകയും ചെയ്യുന്ന സിലിക്ക എന്ന ഘടകമാണ് സ്ട്രോബെറിയിൽ പ്രധാനമായി അടങ്ങിയിട്ടുള്ളത്. ദിവസവും രണ്ടോ മൂന്നോ സ്ട്രോബെറി കഴിക്കുന്നത് മുടിയുടെ സംരക്ഷണത്തിന് വളരെ നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pexels

ആപ്പിൾ

ഫൈബർ, ആൻറിഓക്സിഡന്റുകൾ, വിറ്റാമിനുകൾ എന്നിവയാൽ നിറഞ്ഞ ആപ്പിൾ മുടികൊഴിച്ചിൽ ഇല്ലാതാക്കും. ആരോഗ്യകരമായ മുടിക്കായി ഒരു ആപ്പിൾ വീതം ദിവസവും കഴിക്കാം.

പ്രതീകാത്മക ചിത്രം | Pexels

മുന്തിരി

മുന്തിരിയിൽ ആന്റിഓക്സി‍ഡന്റുകൾ, വിറ്റാമിൻ, നാച്ചുറൽ ഷുഗർ എന്നിവ ധാരളാം അടങ്ങിയിട്ടുണ്ട്. വെള്ളത്തിന്റെ അംശം ധാരാളമുള്ള മുന്തിരി മുടികൊഴിച്ചിൽ തടഞ്ഞ് ആരോഗ്യമുള്ള മുടി പ്രദാനം ചെയ്യും.

പ്രതീകാത്മക ചിത്രം | Pexels

പഴം

പൊട്ടാസ്യം, വിറ്റാമിൻ ബി, ഫൈബർ തുടങ്ങിയവ പഴത്തിൽ ധാരാളം അടങ്ങിയിട്ടുണ്ട്. മുടിയെ മാത്രമല്ല ശരീരത്തിന്റെ ആരോഗ്യനിലയെ ഒന്നാകെ പരിപോഷിപ്പിക്കുന്ന ഒന്നാണ് പഴം. മുടി കൊഴിച്ചിൽ കുറയുമെന്നു മാത്രമല്ല മുടി തഴച്ചു വളരാനും വളരെ നല്ലതാണ്.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file