വയർ വീർക്കുന്നുവോ? തടയാൻ കഴിക്കാം ഈ പഴങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ചിലർക്ക് ഭക്ഷണം കഴിച്ചതിന് ശേഷവും അല്ലാതെയും വയർ വീർക്കുന്നത് സാധാരണമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ശരിയായ ഭക്ഷണക്രമം പാലിച്ചാൽ ഈ പ്രശ്നങ്ങൾ കുറയ്ക്കാൻ കഴിയും.

പ്രതീകാത്മക ചിത്രം | Pinterest

വയർ വീർത്ത് വരുന്നതും നിർജ്ജലീകരണവും തടയാനും, ഫൈബർ അടങ്ങിയ ഈ പഴങ്ങൾ കഴിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

പൈനാപ്പിൾ

വീക്കം തടയാനും നല്ല ദഹനം ലഭിക്കാനും പൈനാപ്പിൾ കഴിക്കുന്നത് നല്ലതാണ്. ഇതിൽ ജലാംശം കൂടുതലായതിനാൽ നിർജ്ജലീകരണം തടയാനും സഹായിക്കുന്നു.

Pineapple | Pinterest

കിവി

ദിവസവും കിവി കഴിക്കുന്നത് നല്ല ദഹനം ലഭിക്കാനും മലബന്ധം തടയാനും സഹായിക്കും.

Kiwi | Pinterest

വാഴപ്പഴം

ധാരാളം പൊട്ടാസ്യവും ഫൈബറും വാഴപ്പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് മലബന്ധം തടയാൻ സഹായിക്കും.

Banana | Pinterest

ബെറീസ്

ബെറീസിൽ ധാരാളം ഫൈബറും ആന്റിഓക്സിഡന്റുകളും പോളിഫിനോളും അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വയറ് വീർക്കൽ തടയാനും സഹായിക്കുന്നു.

Berries | Pinterest

പപ്പായ

പപ്പായയിൽ ധാരാളം ഫൈബറും ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് വയറ് വീർക്കൽ തടയാനും നല്ല ദഹനം ലഭിക്കാനും സഹായിക്കുന്നു.

Papaya | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File