വേനലിൽ ദഹനപ്രക്രിയ എളുപ്പമാക്കും ഈ പഴങ്ങൾ

സമകാലിക മലയാളം ഡെസ്ക്

വർധിച്ചുവരുന്ന വേനൽച്ചൂട് ശരീരത്തിന്റെ ആന്തരിക പ്രവർത്തനങ്ങളെയും പ്രത്യേകിച്ച് ദഹനവ്യവസ്ഥയെയും സാരമായി ബാധിക്കുന്നതാണ്.

Fruits | AI generated

നിർജ്ജലീകരണം മൂലം ദഹനപ്രക്രിയ മന്ദഗതിയിലാകുന്നത് അസിഡിറ്റി, മലബന്ധം, ഇറിറ്റബിൾ ബവൽ സിൻഡ്രോം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്.

Fruits | Pinterest

ഈ സാഹചര്യത്തിൽ ഭക്ഷണക്രമത്തിൽ വരുത്തുന്ന മാറ്റങ്ങൾ വലിയ ആശ്വാസം നൽകും

പ്രതീകാത്മക ചിത്രം | AI Generated

തണ്ണിമത്തൻ

തണ്ണിമത്തനിലടങ്ങിയിരിക്കുന്ന ലൈക്കോപീൻ, വിറ്റാമിൻ സി, പോളിഫെനോൾസ് എന്നിവ വീക്കങ്ങൾ കുറക്കാനും ശരീരത്തിന് പ്രതിരോധശേഷി നൽകാനും സഹായിക്കും. തണ്ണിമത്തന്റെ ചുവന്ന ഭാഗത്തോടൊപ്പം വെളുത്ത തൊലിഭാഗവും കഴിക്കാം.. ഇത് കൊളസ്ട്രോൾ ആഗിരണം കുറക്കാനും ദഹനം സുഗമമാക്കാനും ഉത്തമമാണ്.

Watermelon | Pinterest

പപ്പായ

ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് പപ്പായ ഒരു മികച്ച ഔഷധമാണ്. പപ്പായയിലടങ്ങിയിരിക്കുന്ന 'പാപ്പെയ്ൻ', 'കൈമോപാപ്പെയ്ൻ' ,എന്നീ എൻസൈമുകൾ പ്രോട്ടീൻ ദഹനത്തെ വേഗത്തിലാക്കുന്നു. കുടലിലെ ചീത്ത ബാക്ടീരിയകളെ നശിപ്പിക്കാനും ഗുണകരമായ ബാക്ടീരിയകളുടെ എണ്ണം വർധിപ്പിക്കാനും പപ്പായ സഹായിക്കും.

Papaya | Pinterest

മാമ്പഴം

പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴത്തിൽ ധാരാളം പോളിഫെനോളുകളും പ്രീബയോട്ടിക് നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതാണ്.

Mango | Pinterest

നേന്ത്രപ്പഴം

പൊട്ടാസ്യത്തിന്റെ കലവറയായ നേന്ത്രപ്പഴം ദഹനവ്യവസ്ഥയെ ശാന്തമാക്കാൻ സഹായിക്കുന്നു. സ്ഥിരമായി പഴം കഴിക്കുന്നത് കുടൽ സംബന്ധമായ വിട്ടുമാറാത്ത രോഗങ്ങളെ തടയാൻ സഹായിക്കും. പഴുത്ത പഴമായാലും പച്ചയായാലും ഇതിലെ നാരുകൾ ദഹനപ്രക്രിയയെ സുഗമമാക്കുന്നതാണ്.

Banana | Pinterest

പൈനാപ്പിൾ

പൈനാപ്പിളിലടങ്ങിയിരിക്കുന്ന 'ബ്രോമെലെയ്ൻ' എന്ന എൻസൈം ദഹനത്തെ സഹായിക്കുന്നതോടൊപ്പം ശരീരത്തിലെ വീക്കങ്ങൾ കുറക്കുകയും ചെയ്യുന്നു. അ‌തുകൊണ്ട് വേനൽക്കാലത്ത് പൈനാപ്പിൾ ജ്യൂസായോ സാലഡായോ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ നിലനിർത്താൻ സഹായിക്കും.

Pineapple | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File