സമകാലിക മലയാളം ഡെസ്ക്
മനുഷ്യ ശരീരത്തിലെ മാലിന്യത്തെ പുറന്തള്ളുന്ന അവയവമാണ് വൃക്ക. വൃക്കയുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് ഏറെ പ്രധാനമാണ്.
വൃക്കകളുടെ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വെള്ളം കുടിക്കാതിരിക്കുക
വൃക്കകളുടെ പ്രവർത്തനത്തിന് ആവശ്യത്തിന് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. അതിനാല്‍ വെള്ളം കുടിക്കാതിരിക്കുന്ന ശീലം ഉപേക്ഷിക്കുക. ഒരു ദിവസം 8 മുതല്‍ 10 ഗ്ലാസ് വെള്ളം മെങ്കിലും കുടിക്കണം.
ഉപ്പ്, പഞ്ചസാര എന്നിവയുടെ അമിത ഉപയോഗം
ഉപ്പിന്‍റെയും പഞ്ചസാരയുടെയും അമിത ഉപയോഗം വൃക്കയില്‍ കല്ലുണ്ടാകാനുള്ള സാധ്യത കൂട്ടും. ഇവയുടെ അളവ് ഭക്ഷണത്തില്‍ നിന്നും കുറക്കുക
ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക
സംസ്കരിച്ച ഭക്ഷണങ്ങൾ, അനാരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍, റെഡ് മീറ്റ് തുടങ്ങിയവയുടെ അമിത ഉപയോഗം ഒഴിവാക്കുക. പകരം പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, പ്രോട്ടീനുകൾ എന്നിവ കഴിക്കുക.
സോഡ
സോഡയുടെ അമിത ഉപയോഗവും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
പുകവലി
പുകവലി ശരീരത്തിലെ രക്തക്കുഴലുകളെ നശിപ്പിക്കുന്നു. ഇത് മന്ദഗതിയിലുള്ള രക്തയോട്ടത്തിലേക്കും അതിലൂടെ വൃക്കകളുടെ തകരാറിലേക്കും നയിക്കുന്നു.
മദ്യപാനം
മദ്യപാനവും ഒഴിവാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനും ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും ഗുണം ചെയ്യും.
പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം
ചിലപ്പോഴൊക്കെ വൃക്കയുടെ പ്രവര്‍ത്തനത്തെ പ്രമേഹവും, ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും ബാധിക്കാം.
അമിത ശരീരഭാരം
അമിത ഭാരമുള്ളവര്‍ക്ക് വൃക്കകളുടെ ആരോഗ്യം മോശമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുക, ശരീരഭാരവും നിയന്ത്രിക്കുക.
വ്യായാമക്കുറവ്
വ്യായാമം ചെയ്യുന്നത് വൃക്കകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും വ്യായാമം ചെയ്യുന്നത് നല്ലതാണ്.
വേദനസംഹാരികളുടെ അമിത ഉപയോഗം
വേദനസംഹാരികളുടെ അമിത ഉപയോഗം പലപ്പോഴും വൃക്കകളുടെ ആരോഗ്യത്തെ മോശമായി ബാധിക്കാം.
ഉറക്കക്കുറവ്
രാത്രി കുറഞ്ഞത് ഏഴ് മുതല്‍ എട്ട് മണിക്കൂര്‍ എങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates