മുഖക്കുരു മാറുന്നില്ലേ? നിങ്ങളുടെ ഈ ശീലങ്ങളിൽ ഒഴിവാക്കണം

സമകാലിക മലയാളം ഡെസ്ക്

മുഖക്കുരു പലർക്കും സ്ഥിരം പ്രശ്നമാണ്.

Pimple

നമ്മൾ ദിവസേന ചെയ്യുന്ന ചില ചെറിയ ശീലങ്ങൾ മുഖക്കുരു വർധിക്കാൻ കാരണമാകും

Pimple

പലപ്പോഴും നാം ശ്രദ്ധിക്കാത്ത ഇത്തരം ശീലങ്ങൾ ചർമത്തിലെ എണ്ണ ഉൽപ്പാദനം കൂട്ടുകയും, ബാക്ടീരിയ വളർച്ചയ്ക്ക് കാരണമാവുകയും ചെയ്യുന്നു.

Pimple

മുഖക്കുരുവിന് കാരണമാകുന്ന ദൈനംദിന ശീലങ്ങൾ ഇവയാണ്.

Pimple

ഫോൺ വൃത്തിയാക്കാത്തത് മുഖക്കുരുവിന് കാരണമാകും.കാരണം മൊബൈൽ ഫോണിൽ ധാരാളം ബാക്ടീരിയകൾ ഉണ്ടാകാം. ഇത് കവിളിൽ സ്പർശിക്കുമ്പോൾ മുഖക്കുരു വരാൻ സാധ്യത കൂടുതലാണ്.

പ്രതീകാത്മക ചിത്രം

മുഖത്തെ മേക്കപ്പ്,എണ്ണ എന്നിവ മേക്കപ്പ് നീക്കം ചെയ്യാതെ ഉറങ്ങുന്നത് മുഖക്കുരു ഉണ്ടാക്കുന്നു.

പ്രതീകാത്മക ചിത്രം

തലയണ കവറുകൾ ഇടയ്ക്കിടെ മാറ്റാത്തത്. തലയണ കവറുകളിൽ എണ്ണ, വിയർപ്പ്, ഡെഡ് സ്കിൻ സെൽസ് എന്നിവ അടിഞ്ഞുകൂടും ഇത് മുഖക്കുരുവിന് കാരണമാണ്.

pillow | Pinterest

എണ്ണയേറിയതും പഞ്ചസാര കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ ചിലരിൽ മുഖക്കുരു വർധിപ്പിക്കാം.

junk foods | Pinterest

ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് ചർമ്മത്തിന്റെ ബാലൻസിനെ ബാധിക്കാം. ഇത് മുഖക്കുരു വർധിക്കാൻ കാരണമാകും.

Drinking Water | Pinterest

ഉറക്കം കുറയുമ്പോൾ ഹോർമോൺ ബാലൻസ് തകരാറിലാകാം, ഇത് മുഖക്കുരുവിന് കാരണമാകും.

പ്രതീകാത്മക ചിത്രം | Pinterest

സ്ട്രെസ് വർധിക്കുമ്പോൾ കോർട്ടിസോൾ ഹോർമോൺ കൂടുകയും എണ്ണ ഉൽപ്പാദനം വർധിക്കുകയും ചെയ്യും.

Stress | Pinterst

വർക്കൗട്ടിനുശേഷം കുളിക്കാതിരിക്കുന്നത് മുഖക്കുരുവിന് കാരണമാകും. ചൂടും വിയർപ്പും തങ്ങിനിന്ന് ബാക്ടീരിയകൾ പെരുകാൻ തുടങ്ങും.

Workout | Meta AI Image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam