സമകാലിക മലയാളം ഡെസ്ക്
നമ്മുടെ പല ശീലങ്ങളും, അല്ലെങ്കില്‍ നമ്മുടെ പല രീതികളും ബുദ്ധിയ്ക്ക് ദോഷമായിത്തീരാറുണ്ട്.
പലതും നാം അറിയാതെ പോകുന്നതാണ്. ചില സമയങ്ങളിൽ അറിഞ്ഞാലും മാറ്റാനോ, തിരുത്താനോ നമ്മൾ തയ്യാറാകാറും ഇല്ല.
ഇത്തരത്തില്‍ തലച്ചോറിനെ അഥവാ ബുദ്ധിയെ ദോഷകരമായി ബാധിക്കുന്ന ചില ശീലങ്ങളെ കുറിച്ചറിയാം
ദീര്‍ഘനേരം ഇരിക്കുന്നത് തലച്ചോറിനെ ബാധിക്കുന്ന ഒരു ശീലമാണ്. ദീര്‍ഘസമയം ഇരിക്കുമ്പോള്‍ തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുന്നു. ഇത് പ്രധാനമായും തലച്ചോറിന്‍റെ ആരോഗ്യം ദുര്‍ബലമാകുന്നതിലേക്ക് നയിക്കും.
തലച്ചോറിന്‍റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന മറ്റൊരു സംഗതി ഉറക്കമില്ലായ്മയാണ്. ഇത് ഓര്‍മ്മശക്തി, പഠനമികവ്, ശ്രദ്ധ എന്നിങ്ങനെയുള്ള തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെയെല്ലാം ബാധിക്കും.
അധികസമയം ഫോണില്‍ ചിലവിടുന്നതും തലച്ചോറിനെ പ്രതികൂലമായി ബാധിക്കാം. സ്ക്രീൻ സമയം പരിമിതപ്പെടുത്തുകയാണ് ഇതിനായി ചെയ്യേണ്ടത്. പ്രത്യേകിച്ച് രാത്രിയിലെ ഫോണുപയോഗമാണ് തലച്ചോറിനെ ഏറെയും ബാധിക്കുക.
ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. ശരീരത്തില്‍ ജലാംശം കുറയുന്നത് മൂലമുണ്ടാകുന്ന നിര്‍ജലീകരണം ആണ് തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ ബാധിക്കാൻ കാരണമാകുന്നത്.
പതിവായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാതിരിക്കുന്നത് തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ ദിവസവും ബ്രേക്ക്ഫാസ്റ്റ് പതിവാക്കാൻ ശ്രമിക്കുക.
എപ്പോഴും നല്ല ശബ്ദത്തില്‍ പാട്ട് കേള്‍ക്കുക, വിശേഷിച്ച് ഹെഡ്സെറ്റിലോ ഹെഡ്ഫോണിലോ കേള്‍ക്കുന്ന ശീലവും ക്രമേണ തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിക്കാം.
പോഷകാഹാരക്കുറവും തലച്ചോറിനെ പ്രതികൂലമായി ബാധിക്കാം. ബാലൻസ്ഡ് ആയി ശരീരത്തിന്‍റെ വിവിധയാവശ്യങ്ങള്‍ക്ക് വേണ്ടിവരുന്ന പോഷകങ്ങളെല്ലാം നാം ഭക്ഷണത്തിലൂടെ കണ്ടെത്തണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates