സമകാലിക മലയാളം ഡെസ്ക്
പല്ലിന്റെ ആരോഗ്യത്തിനും ശുചിത്വത്തിനും പലരും പല വഴികളും പരീക്ഷിച്ചിട്ടും പല്ലിന്റെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്.
പലര്‍ക്കും പല്ലിന്റെ സെന്‍സിറ്റീവിറ്റി, ഇനാമല്‍ പ്രശ്‌നങ്ങള്‍, പല്ലിന്റെ അറ്റം തേഞ്ഞുപോകുക തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാകുന്നു.
നമ്മുടെ തന്നെ ശീലങ്ങളാണ് ഇത്തരത്തില്‍ പല്ലിന്റെ പ്രശ്‌നങ്ങള്‍ വര്‍ദ്ധിയ്ക്കുന്നതിന് കാരണമാകുന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.
നമ്മുടെ എന്തൊക്കെ ശീലങ്ങളാണ് പല്ലിന് കേടു വരുത്തുന്നതെന്ന് നോക്കാം
അമിതമായും കഠിനമായ രീതിയിലും ബ്രഷ്ചെയ്യുന്നത് പല്ലിന്റെ ആരോഗ്യത്തെ തന്നെ ദോഷകരമായി ബാധിയ്ക്കുകയാണ് ചെയ്യുന്നത്. ഇത് പല്ലിന്റെ ഇനാമലിനെ കേടു വരുത്തുന്നു. ദന്തക്ഷയമുണ്ടാകുകയും പല്ലിന്റെ സെന്‍സിറ്റീവിറ്റി വര്‍ദ്ധിയ്ക്കുകയും ചെയ്യുന്നു.
പല്ലിന്റെ വെളുപ്പിന് വീട്ടുവൈദ്യം എന്നു പറഞ്ഞ് പല ടെക്‌നിക്കുകളും ഇന്ന് സോഷ്യല്‍ മീഡിയായില്‍ പറയുന്നുണ്ട്. നാരങ്ങാനീര്, ബേക്കിംഗ് സോഡ എന്നിവയെല്ലാം ഉദാഹരണങ്ങള്‍. ഇവ താല്‍ക്കാലികമായി നിറം നല്‍കുമെങ്കിലും ഇവയുടെ അസിഡിക് സ്വഭാവം ഇനാമല്‍ നശിക്കാന്‍ കാരണമാകും.
സാധാരണ ടൂത്ത്‌പേസ്റ്റുകള്‍ കൊണ്ട് പല്ലുകളുടെ ദീര്‍ഘകാല സംരക്ഷണം സാധ്യമല്ല. സ്‌പെഷ്യലൈസ്ഡ് ഇനാമല്‍ പ്രൊട്ടക്ഷന്‍ ടൂത്ത് പേസ്റ്റുകള്‍ വാങ്ങി ഉപയോഗിയ്ക്കുന്നതാണ് നല്ലത്. സാധാരണ പേസ്റ്റുകള്‍ വെള്ളനിറത്തിനും വായ ഫ്രഷാകാനും മാത്രമുള്ളതാണ്.
ചായ, കാപ്പി ഉപയോഗം തുടങ്ങിയവയെല്ലാം സാവധാനത്തില്‍ പല്ലിന്റെ ആരോഗ്യത്തെ കേടു വരുത്തുന്നു. ഇത് സെന്‍സിറ്റീവിറ്റി കൂട്ടുന്നു, പല്ലിന് നിറവ്യത്യാസവും മഞ്ഞനിറവും ഉണ്ടാക്കുന്നു. പല്ല് തേയാന്‍ ഇടയാക്കുന്നു.
പല്ല് തേയ്ക്കാന്‍ നല്ല ടൂത്ത്ബ്രഷും പേസ്റ്റും ഉപയോഗിയ്ക്കുക, അസിഡിക് ആയ ഭക്ഷണ, പാനീയങ്ങള്‍ ഉപേക്ഷിയ്ക്കുക, നല്ലതുപോലെ വെള്ളം കുടിയ്ക്കുക എന്നിവയെല്ലാം പല്ലിന്റെ സംരക്ഷണത്തിന് പ്രധാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates