ഈ ശീലങ്ങൾ പല്ലുകളെ ദുർബലപ്പെടുത്തും

സമകാലിക മലയാളം ഡെസ്ക്

പല്ലുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് വായ വൃത്തിയായി കൊണ്ടുനടക്കാതിരിക്കുകയും മധുരം കഴിച്ചിട്ടും മാത്രമാണെന്നുമാണ് പലരുടെയും ധാരണ.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ, പല്ലുകളെ ദുർബലപ്പെടുത്തുന്ന കാരണങ്ങൾ നമ്മൾ പോലും നിസ്സാരമായി കണക്കാക്കുന്ന ചില ശീലങ്ങളുമാവാം.

പ്രതീകാത്മക ചിത്രം | Pinterest

ദിവസേന നമ്മൾ ചെയ്തുപോരുന്ന പല്ലുകളെ ദുർബലപ്പെടുത്തുന്ന ചില ശീലങ്ങൾ പരിശോധിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

സോഡ, എനർജി ഡ്രിങ്കുകൾ തുടങ്ങിയ അമ്ലമയമുള്ള പാനീയങ്ങൾ സ്ഥിരമായി കുടിക്കുന്നത് ഇനാമലിനെ ദുർബലപ്പെടുത്തും. ഇനാമലിന് ആരോഗ്യം വീണ്ടെടുക്കാൻ സമയം വേണമെന്നിരിക്കെ, ഇടയ്ക്കിടെ പാനീയങ്ങൾ കുടിക്കുന്നത് പല്ലുകളുടെ ആരോഗ്യത്തെ തകരാറിലാക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഭക്ഷണം കഴിച്ചയുടനെ പല്ലുതേക്കുന്നത് ആരോഗ്യമുള്ള ശീലമായി തോന്നാമെങ്കിലും പഴങ്ങൾ, കാപ്പി, വൈൻ തുടങ്ങിയ കഴിച്ചയുടൻ പല്ല് തേയ്ക്കുന്നത് മൃദലമായ ഇനാമലിനെ ഉരച്ചു കളയുന്നതുപോലെയാണ്. ഭക്ഷണശേഷം 30-60 മിനിറ്റ് കാത്തിരിക്കുന്നതാണ് സുരക്ഷിതം.

പ്രതീകാത്മക ചിത്രം | Pinterest

പാക്കറ്റുകൾ തുറക്കുക, അടപ്പൂരുക, നട്സ് പൊട്ടിക്കുക, ഹെയർ പിന്നുകൾ കടിച്ചു പിടിക്കുക എന്നീ ആവശ്യങ്ങൾക്കായി പല്ലുകൾ ഉപയോഗിക്കുന്നത് യഥാർഥത്തിൽ പ്രശ്നമാണ്. ചെറിയ സമ്മർദ്ദങ്ങൾ പല്ലുകളിൽ വിള്ളലുകൾ ഉണ്ടാക്കുകയും കാലക്രമേണ ദുർബ്ബലപ്പെടുത്തുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

സമ്മർദ്ദം കാരണം പല്ല് കടിക്കുന്നത് ചിലരുടെ ശീലമാണ്. ഇനാമലിനെ തകരാറിലാക്കി പല്ലുകളിൽ വിള്ളലുകളുണ്ടാക്കാൻ ഇത് കാരണമാവും. ഇത് നമ്മൾപോലും അറിയാതെ സംഭവിക്കുന്ന കാര്യമായതിനാൽ കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്.

പ്രതീകാത്മക ചിത്രം | Pinterest

ആരോഗ്യകരമായ സ്നാക്കുകളാണെങ്കിൽ പോലും ഇടയ്ക്കിടെ കഴിക്കുന്നത് വായിൽ നിരന്തരം അമ്ലത്വമുണ്ടാകാൻ കാരണമാകും. വല്ലപ്പോഴുമാണ് കഴിക്കുന്നതെങ്കിൽ ഉമിനീരിന് ഇനാമലിനെ വൃത്തിയാക്കാൻ കൂടുതൽ സമയം കിട്ടും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File