സമകാലിക മലയാളം ഡെസ്ക്
വീടിനുള്ളിലെ ചെറിയൊരു പച്ചപ്പ് മനസിനും വീട്ടിനും പ്രത്യേകമായ ഉണർവ് നൽകും.
അധിക പരിചരണവും സമയവും ഇല്ലാതെ തന്നെ വളർത്താൻ കഴിയുന്ന നിരവധി ഇൻഡോർ ചെടികളുണ്ട്.
വായു ശുദ്ധീകരിക്കാനും വീടിന്റെ ഭംഗി കൂട്ടാനും സഹായിക്കുന്ന ഇത്തരം ചെടികൾ ഇപ്പോൾ ഏറെ പേരുടെ പ്രിയപ്പെട്ടവയാണ്.
പീസ് ലില്ലി
മനോഹരമായ ചെടിയാണ് പീസ് ലില്ലി. ചെടിക്ക് കൂടുതൽ പരിചരണം ആവശ്യമായി വരുന്നില്ല. എവിടെയും എളുപ്പം വളരുന്ന ചെടിയാണിത്.
സ്‌നേക് പ്ലാന്റ്
ചെറിയ വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് സ്‌നേക് പ്ലാന്റിന് ആവശ്യം. ഇത് ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കും.
മണി പ്ലാന്റ്
നേരിട്ടല്ലാത്ത സൂര്യപ്രകാശമാണ് മണി പ്ലാന്റിന് ആവശ്യം. എപ്പോഴും ചെടിക്ക് വെള്ളമൊഴിക്കേണ്ടതായും വരുന്നില്ല. എളുപ്പം വീടിനുള്ളിൽ വളർത്താൻ സാധിക്കും.
സ്പൈഡർ പ്ലാന്റ്
ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്. നേരിട്ടല്ലാത്ത വെളിച്ചവും കുറച്ച് വെള്ളവും മാത്രമാണ് ചെടിക്ക് ആവശ്യം.
സിസി പ്ലാന്റ് ( ZZ Plant )
തിളക്കവും കടുംപച്ച നിറവുമുള്ള ഇലകളാണ് സിസി പ്ലാന്റിനുള്ളത്. ചെറിയ പരിചരണത്തോടെ വീടിനുള്ളിൽ എളുപ്പം വളർത്താൻ സാധിക്കുന്ന ചെടിയാണിത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates