സമകാലിക മലയാളം ഡെസ്ക്
മഴക്കാലമായാലും വേനൽച്ചൂടായാലും ശരീരത്തിൽ ആവശ്യമായ ജലാംശം നിലനിർത്തുന്നത് ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്.
വെറും വെള്ളം കുടിക്കുന്നത് മാത്രമല്ല, ചില ചേരുവകൾ കൂടി ചേർത്താൽ ശരീരത്തിന് ആവശ്യമായ ഇലക്ട്രോലൈറ്റുകളും ധാതുക്കളും ലഭിക്കും.
വെള്ളത്തിൽ ചേർക്കാൻ പറ്റിയ നാല് മികച്ച ചേരുവകളെക്കുറിച്ച് അറിയാം.
നാരങ്ങ
നിർജ്ജലീകരണം തടയാൻ നാരങ്ങ നല്ലതാണ്. ഇതിൽ പൊട്ടാസ്യവും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്. ദിവസവും നാരങ്ങ വെള്ളം കുടിക്കുന്നത് ഒരു ശീലമാക്കൂ.
പുതിനയില
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പുതിനയില. ഇത് നിർജ്ജലീകരണം തടയാനും ശരീരത്തിന് നല്ല തണുപ്പ് ലഭിക്കാനും സഹായിക്കും.
ചിയ സീഡ്
ചിയ സീഡിൽ ധാരാളം ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് നിർജ്ജലീകരണം തടയാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.
വെള്ളരി
വെള്ളത്തിൽ വെള്ളരി ചേർത്ത് കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായിക്കും. ഇതിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates