അലക്കുമ്പോള്‍ വരുത്തുന്ന ഈ പിഴവുകള്‍ ബെഡ്ഷീറ്റിനെ നശിപ്പിച്ചേക്കാം

സമകാലിക മലയാളം ഡെസ്ക്

ദിവസത്തിന്റെ മൂന്നിലൊന്ന് ഭാഗമെങ്കിലും നാം ചെവലവഴിക്കുന്നത് ബെഡ്ഷീറ്റിന്റെ മുകളിലാണ്.

Bedsheet

അതിനാല്‍ ബെഡ്ഷീറ്റുകള്‍ ശരിയായ രീതിയില്‍ കഴുകേണ്ടത് ഉറക്കം കൂടുതല്‍ സുഖകരമാക്കാനും ഷീറ്റുകള്‍ അതിവേഗം നശിക്കാതിരിക്കാനും അത്യാവശമാണ്.

Bedsheet washing

ബെഡ്ഷീറ്റുകള്‍ എങ്ങനെയാണ് ശരിയായി കഴുകേണ്ടത് എന്ന് നോക്കാം

Bedsheet washing

കോട്ടണ്‍, സില്‍ക്ക്, പോളിയെസ്റ്റര്‍ മുതലായ ഫാബ്രിക്കുകള്‍ വേര്‍തിരിച്ച്, അവയില്‍ തന്നെ ചായം ഇളകുന്നതും ഇളകാത്തവയുമായവയെ തരംതിരിച്ച് വേണം അലക്കാനിടാന്‍. ഇതുവഴി ഷീറ്റുകള്‍ കീറുന്നതും നിറം മങ്ങുന്നതും തടയാനാവും.

Bedsheet washing

അതുപോലെ ബെഡ്ഷീറ്റുകള്‍ കഴുകുമ്പോള്‍ പരമാവധി മറ്റ് തുണികളുടെ കൂടെ കഴുകാതിരിക്കാന്‍ ശ്രദ്ധിക്കണം. ബെഡ്ഷീറ്റ്, തലയിണയുറകള്‍ എന്നിവ മാത്രം ഒന്നിച്ച് അലക്കാന്‍ ശ്രദ്ധിക്കുക.

Bedsheet washing

അലക്കുന്നതിന് മുമ്പുതന്നെ കറകള്‍ കളയണം. ചെറിയ കറകള്‍ നീക്കം ചെയ്യാന്‍ ഒരു ഓക്‌സിജന്‍ ക്ലീനറോ സ്‌റ്റെയിന്‍ റിമൂവറോ ഉപയോഗിച്ച് സ്പ്രേ ചെയ്ത ശേഷം ബ്രഷ് ഉപയോഗിച്ച് ചെറുതായി സ്‌ക്രബ് ചെയ്തു കൊടുക്കാം.

Bedsheet washing

നോര്‍മല്‍ ഡിറ്റര്‍ജന്റുകള്‍ ഉപയോഗിച്ച് അലക്കുന്നത് പോളിയെസ്റ്റര്‍, മൈക്രോഫൈബര്‍ എന്നീ മെറ്റീരിയലുകയല്‍ക്ക് നല്ലതാണ്. എന്നാല്‍, കോട്ടണ്‍ ഷീറ്റുകളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും എണ്ണപ്പാടും പോകണമെങ്കില്‍ ഹെവി ഡ്യൂട്ടി ഡിറ്റര്‍ജന്റുകള്‍ തന്നെ ഉപയോഗിക്കണം.

Bedsheet washing

കോട്ടണ്‍ ഷീറ്റുകള്‍ ചൂടുവെള്ളത്തിലാണ് കഴുകേണ്ടത്. എങ്കില്‍ മാത്രമേ അലര്‍ജി ഉണ്ടാക്കുന്ന പൊടികണങ്ങളും മറ്റും പോവുകയുള്ളൂ. എന്നാല്‍ പോളിയെസ്റ്റര്‍, മൈക്രോഫൈബര്‍ ഷീറ്റുകള്‍ തണുത്തതോ ഇളം ചൂടുള്ളതോ ആയ വെള്ളത്തില്‍ കഴുകാവുന്നതാണ്.

Bedsheet washing

വാഷിങ് മെഷീനില്‍ കഴുകുമ്പോള്‍ ജെന്റില്‍ സൈക്കിളാണ് ഉചിതം. തുണികള്‍ കീറിപ്പോകാതിരിക്കാന്‍ ജെന്റില്‍ മോഡാണ് നല്ലത്.

Bedsheet washing

ഡ്രയറില്‍ ലോ ഹീറ്റ് സെറ്റിങില്‍ വെച്ച ശേഷം വേണം ബെഡ്ഷീറ്റുകള്‍ ഉണക്കിയെടുക്കാന്‍. ഷീറ്റുകളിലെ ചുളിവുകള്‍ മായ്ക്കാനായി വിരിക്കുന്നതിനു മുമ്പ് നന്നായി കുടയാന്‍ ശ്രദ്ധിക്കുക.

Bedsheet washing

വെയിലുള്ള ദിവസങ്ങളില്‍ പുറത്തിട്ട് ഷീറ്റുകള്‍ ഉണക്കിയെടുക്കുന്നത് നല്ലതാണ്. സൂര്യപ്രകാശമേല്‍ക്കുന്നത് തുണികള്‍ക്ക് ഒരു നാച്ചുറല്‍ ഡിസിന്‍ഫെക്റ്റന്റിന്റെ ഫലം ചെയ്യും.

Bedsheet

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file