അടുക്കള രോഗകേന്ദ്രമോ?; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

വീട്ടിലുള്ളവരുടെ ആരോഗ്യകാര്യങ്ങളില്‍ വലിയൊരു പങ്കാണ് അടുക്കളക്കുള്ളത്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാല്‍ നമ്മുടെ അടുക്കളകള്‍ രോഗങ്ങളുടെ ഉറവിടമായി മാറുന്നുണ്ടെങ്കിലോ? ചിന്തിക്കാന്‍ പോലും പറ്റുന്നില്ല അല്ലേ.

പ്രതീകാത്മക ചിത്രം | Pinterest

നമ്മള്‍ വരുത്തുന്ന ചില തെറ്റുകളോ പിഴവുകളോ നമ്മുടെ അടുക്കളകളെ രോഗകേന്ദ്രങ്ങളായി മാറ്റുന്നുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

നമ്മൾ നിസ്സാരമെന്ന് കരുതുന്ന ശീലങ്ങൾ എങ്ങനെയാണ് നമ്മുടെ ആരോഗ്യത്തെ പതുക്കെ നശിപ്പിക്കുന്നതെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

എണ്ണയുടെയും നെയ്യിന്‍റെയും അമിത ഉപയോഗം

വീട്ടില്‍ നിന്നായാലും പുറത്ത് ഹോട്ടലില്‍ നിന്നായാലും അമിതമായ എണ്ണ ഉപയോഗിച്ചുള്ള ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് ആരോഗ്യത്തെ അപകടത്തിലാക്കും.അതുകൊണ്ട് എണ്ണ,നെയ്യ് എന്നിവ മിതമായ അളവില്‍ മാത്രം ഉപയോഗിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

അച്ചാറുകള്‍

ദിവസവും വലിയ അളവിൽ ഇവ കഴിക്കുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് വർധിപ്പിക്കുകയും വയറു വീർക്കാൻ കാരണമാവുകയും ചെയ്യും. ഉയർന്ന രക്തസമ്മർദത്തിനും ഇവ കാരണമാകും.

Pickle | Pinterest

ഭക്ഷണം വീണ്ടും ചൂടാക്കി കഴിക്കുന്നത്

ചോറ്,കറികള്‍,പച്ചക്കറികള്‍ തുടങ്ങിയവ പലതവണ ചൂടാക്കുന്നത് അതിലെ പോഷകങ്ങള്‍ കുറക്കുകയും ദോഷകരമായ ബാക്ടീരിയകള്‍ പെരുകാനും ഇടയാക്കും. ചീര പോലുള്ള ഇലക്കറികൾ വീണ്ടും ചൂടാക്കുന്നത് നൈട്രേറ്റ് വിഷാംശം വർധിപ്പിക്കും, ഇത് കരളിന്റെ പ്രവർത്തനത്തെയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തെയും ബാധിക്കുന്നു

പ്രതീകാത്മക ചിത്രം | Pinterest

അമിതമായ ഉപ്പും പഞ്ചസാരയും

അച്ചാറുകൾ, പപ്പടം, മധുരപലഹാരങ്ങൾ എന്നിവയിലൂടെ അമിതമായ അളവിൽ ഉപ്പും പഞ്ചസാരയും ശരീരത്തിലെത്തുന്നു. ഇത് രക്തസമ്മർദ്ദം , പ്രമേഹം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

പച്ചക്കറികൾ അമിതമായി വേവിക്കുക

പച്ചക്കറികൾ അമിതമായി വേവിക്കുമ്പോൾ അതിലടങ്ങിയിരിക്കുന്ന വിറ്റാമിനുകളും പോഷകങ്ങളും നശിച്ചുപോകാന്‍ കാരണമാകുന്നു. പച്ചക്കറികളുടെ ഗുണം പൂർണ്ണമായും ലഭിക്കാൻ അവ പാകത്തിന് മാത്രം വേവിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file