ദിവസവും ചെയ്യുന്ന ഈ തെറ്റുകൾ ജീവന് പോലും ഭീഷണി

സമകാലിക മലയാളം ഡെസ്ക്

നമ്മുടെ ദൈനംദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും നമ്മുടെ ശാരീരിക- മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

ഇവ വേണ്ടവിധത്തില്‍ ശ്രദ്ധിക്കുകയും ആരോഗ്യകരമായി ക്രമീകരിക്കുകയും ചെയ്തില്ലെങ്കില്‍ അത് നമുക്ക് തന്നെ ദോഷമായി വരും.

പ്രതീകാത്മക ചിത്രം | Pexels

എന്തായാലും അത്തരത്തില്‍ നാം പതിവായി ശ്രദ്ധിക്കേണ്ട നമ്മുടെ ചില ശീലങ്ങളെ കുറിച്ച് അറിയാം

പ്രതീകാത്മക ചിത്രം | Pexels

പുകവലിയാണ് ഇതിലെ പ്രധാനപ്പെട്ട വില്ലൻ. പല അസുഖങ്ങള്‍ക്കും പുകവലിയാണ് കാരണമാകുന്നത്. പുകവലി ശ്വാസകോശത്തേയും ഹൃദയത്തേയും എല്ലാം ബാധിക്കാൻ സാധ്യതയുണ്ട്. പല തരം ക്യാൻസറുകള്‍ക്കും പുകവലി സാധ്യതയൊരുക്കുന്നു.

പ്രതീകാത്മക ചിത്രം | Pexels

അമിത മദ്യപാനമാണ് മറ്റൊരു ഭീഷണി.ഇത് കരള്‍, ഹൃദയം എന്നീ അവയവങ്ങള്‍ക്ക് മേലാണ് കൂടുതലും വെല്ലുവിളി ഉയര്‍ത്തുന്നത്. ഇതിന് പുറമെ ചെറുതും വലുതുമായ പല ആരോഗ്യപ്രശ്നങ്ങള്‍- അസ്വസ്ഥതകള്‍ അതുപോലെ തന്നെ ക്യാൻസര്‍ സാധ്യത എന്നിവയ്ക്കെല്ലാം അമിത മദ്യപാനം കാരണമാകുന്നു.

പ്രതീകാത്മക ചിത്രം | Pexels

പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കാതിരിക്കുന്നതും ഭക്ഷണത്തിന് സമയക്രമം പാലിക്കാതിരിക്കുന്നതും ആരോഗ്യത്തിന് ദോഷകരമാണ്.

പ്രതീകാത്മക ചിത്രം | Pexels

കായികാധ്വാനമില്ലാത്ത ജീവിതരീതിയാണ് അസുഖങ്ങള്‍ വരാനുള്ള മറ്റൊരു കാരണം. ഒന്നുകില്‍ കായികമായ ജോലികള്‍ നിത്യവും ചെയ്യണം. അല്ലാത്തപക്ഷം വ്യായാമം ചെയ്യുക.

പ്രതീകാത്മക ചിത്രം | Pexels

ഉറക്കമില്ലായ്മ, ശരിയായ രീതിയിൽ ഉറക്കം ലഭിക്കാത്ത അവസ്ഥ എന്നിവ ദീര്‍ഘകാലം തുടരുന്നതും വലിയ രീതിയില്‍ ശാരീരിക- മാനസികാരോഗ്യത്തെ ബാധിക്കുകയും ക്രമേണ അസുഖങ്ങള്‍ നിങ്ങളെ കീഴടക്കി- ജീവന് തന്നെ വെല്ലുവിളിയാവുകയും ചെയ്യാം.

പ്രതീകാത്മക ചിത്രം | Pexels

വ്യക്തിശുചിത്വം പാലിക്കാതിരിക്കുന്നതും അസുഖങ്ങള്‍ വിളിച്ചുവരുത്താം. ഇതും ജീവന് ആപത്താണ്.

പ്രതീകാത്മക ചിത്രം | Pexels

മണിക്കൂറുകളോളം ഫോണില്‍ നോക്കി ചെലവിടുന്നത് കണ്ണുകളുടെ ആരോഗ്യത്തെ മാത്രമാണ് ബാധിക്കുകയെന്ന് ചിന്തിച്ചെങ്കില്‍ തെറ്റി. ഉറക്കപ്രശ്നം, ഉത്കണ്ഠ, സ്ട്രെസ്, നടുവിന് പ്രശ്നം, ഉത്പാദനക്ഷമത കുറയല്‍, മോശം മാനസികാരോഗ്യം എന്നുതുടങ്ങി ഒരുപിടി പ്രശ്നങ്ങൾക്ക് കാരണമാകും.

പ്രതീകാത്മക ചിത്രം | Pexels

ദൈനംദിന ജീവിതത്തിലെ ഇത്തരം ശീലങ്ങളെ മാറ്റി നിർത്തി ആരോഗ്യകരമായ ജീവിതരീതിയിലേക്ക് വഴിമാറൂ.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file