മുടി കൊഴിച്ചിൽ നിയന്ത്രിക്കും ഈ എണ്ണകൾ

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാത്ത് ശരീരത്തിന് സംരക്ഷണം നൽകുന്നത് പോലെ മുടിയുടെ കാര്യത്തിലും കൂടുതൽ ശ്രദ്ധ നൽകേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

വേനൽക്കാലത്തുണ്ടാകുന്ന മുടി കൊഴിച്ചിൽ നിയന്ത്രിക്കാനും മുടിയുടെ ആരോഗ്യം മികച്ചതാക്കാനും സഹായിക്കുന്ന ചില ആയുർവേദ എണ്ണകൾ പരിചയപ്പെടാം.

പ്രതീകാത്മക ചിത്രം | Pinterest

വെളിച്ചെണ്ണയിൽ വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് മുടിപൊട്ടലും മുടികൊഴിച്ചിലും നിയന്ത്രിച്ച് മുടി വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു.

Coconut Oil | Pinterest

വിറ്റാമിൻ ഇ, ഫോളിക് ആസിഡുകൾ എന്നിവയാൽ സമ്പന്നമായ ആവണക്കെണ്ണ മുടി വളാരാൻ നല്ലതാണ്. ഇത് താരൻ ഇല്ലാതാക്കാനും മുടിയുടെ വേരുകൾ കട്ടിയുള്ളതായിരിക്കാനും സഹായിക്കുന്നു. ഇതുവഴി മുടി കൊഴിച്ചിൽ കുറയ്ക്കുന്നു.

Castor oil | Pinterest

ഉള്ളി, വെളിച്ചെണ്ണ എന്നിവ സംയോജിപ്പിച്ച എണ്ണ മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നതിനും മുടി വളർച്ചയ്ക്കും നല്ലതാണ്. ഇത് തലയോട്ടി വൃത്തിയുള്ളതായിരിക്കാനും സഹായിക്കുന്നു.

Onion oil | Pinterest

ഭൃംഗരാജ് എണ്ണ മുടികൊഴിച്ചിൽ നിയന്ത്രിക്കാൻ സഹായിക്കുന്നു. ഇത് മുടിയുടെ വളർച്ച വേഗത്തിലാക്കാനും നല്ലതാണ്. ഇത് തലയോട്ടിയിലെ രക്തചംക്രമണം വർധിപ്പിക്കാനും രോമകൂപങ്ങളെ ഉത്തേജിപ്പിക്കാനും മികച്ചതാണ്.

Bhringraj oil | Pinterest

വേപ്പെണ്ണ താരൻ നിയന്ത്രിക്കാൻ മികച്ചതാണ്. തലയോട്ടി വരണ്ടുപോകുന്നത് തടയാനും മുടിയിഴകൾ വൃത്തിയായി സൂക്ഷിക്കാനും ഇത് സഹായിക്കുന്നു. അൽപം വേപ്പെണ്ണ ആവണക്കെണ്ണയുമായി ചേർത്ത് തലയോട്ടിയിലും മുടിയിലും പുരട്ടുന്നത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കും.

Neem oil | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File