ചിക്കൻ പ്രേമികൾ ശ്രദ്ധിക്കുക; ഈ ഭാഗങ്ങള്‍ ശരീരത്തിന് ദോഷം

സമകാലിക മലയാളം ഡെസ്ക്

ചിക്കൻ ആരോഗ്യകരമായ പ്രോട്ടീൻ ഉറവിടമാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ കോഴിയുടെ എല്ലാ ഭാഗങ്ങളും ഒരുപോലെ ആരോഗ്യകരമാണെന്ന് കരുതുന്നത് ശരിയല്ല.

Chicken

ചില ഭാഗങ്ങളിൽ കൊഴുപ്പ്, കൊളസ്‌ട്രോൾ എന്നിവ അടിഞ്ഞുകൂടാനുള്ള സാധ്യത, അല്ലെങ്കിൽ ബാക്ടീരിയ മലിനീകരണ സാധ്യത മറ്റുഭാഗങ്ങളെക്കാൾ കൂടുതലായിരിക്കും.

Chicken

അതിനാൽ ചിക്കന്‍ കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഒഴിവാക്കേണ്ട ഭാഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

Chicken

കോഴിയുടെ തൊലി

കോഴിയുടെ തൊലിയില്‍ കൊഴുപ്പ് കൂടുതലാണ്. അതിനാല്‍ പതിവായി ഇത് കഴിക്കുന്നത് ഭാരം വര്‍ധിക്കല്‍, കൊളസ്‌ട്രോള്‍, ഹൃദയാരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകും. കൂടാതെ ബാക്ടീരിയ വളര്‍ച്ചയ്ക്ക് ഏറ്റവും സാധ്യതയുളളത് കോഴിയുടെ ചര്‍മ്മത്തിലാണ്.

Chicken

കഴുത്തും കാലുകളും

കോഴിയുടെ കഴുത്തും കാലുകളും അപകടകരമാണ്. ഈ ഭാഗങ്ങള്‍ ശരിയായി വൃത്തിയാക്കിയില്ലെങ്കില്‍ അവയില്‍ അഴുക്കും അണുക്കളും ഉണ്ടാകുമെന്ന് ചില പഠനങ്ങൾ പറയുന്നു.

Chicken

കോഴിയുടെ തല

കോഴിയുടെ തല കഴിക്കുന്നത് മലിനീകരണത്തിനും വിഷവസ്തുക്കളുടെ ശേഖരണത്തിനും കാരണമാകുന്നു. അതിനാല്‍ പലയിടങ്ങളിലും കോഴിയുടെ തല കഴിക്കാതെ ഒഴിവാക്കുകയാണ് ചെയ്യുന്നത്.

Chicken

ആന്തരികാവയവങ്ങള്‍

കോഴിയുടെ ശ്വാസകോശം, കുടല്‍ തുടങ്ങിയ ആന്തരികാവയവങ്ങള്‍ നന്നായി വൃത്തിയാക്കിയെടുക്കാന്‍ പ്രയാസമാണ്. ഉയര്‍ന്ന താപനിലയില്‍ പാചകം ചെയ്താലും നശിക്കാത്ത അപകടകരമായ ബാക്ടീരിയകളും അണുക്കളും അവയില്‍ ഉണ്ടാകും.

Chicken

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika