സമകാലിക മലയാളം ഡെസ്ക്
നമ്മുടെ ശരീരത്തിന് ആവശ്യമായ പ്രോട്ടീൻ, വിറ്റാമിൻ, ധാതുക്കൾ തുടങ്ങി ഒരുപാട് ആരോഗ്യഗുണങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
എന്നാൽ മുട്ടയിലെ മഞ്ഞ എല്ലാവർക്കും ഒരുപോലെ കഴിക്കാൻ പറ്റില്ല.
ചില ആരോഗ്യപ്രശ്നമുള്ളവർക്ക് മുട്ടയുടെ മഞ്ഞ അപകടകാരിയാണ്. അതേസമയം കലോറി കുറഞ്ഞ മുട്ടയുടെ വെള്ള ഇത്തരക്കാർക്ക് കഴിക്കാം.
ആർക്കൊക്കെയാണ് മുട്ടയുടെ മഞ്ഞ കഴിക്കാൻ പാടില്ലാത്തത് എന്ന് നോക്കാം.
ഉയർന്ന കൊളസ്ട്രോൾ
ഒരു മുട്ടയുടെ മഞ്ഞയിൽ തന്നെ ഏകദേശം 185 മില്ലിഗ്രാം കൊളസ്ട്രോൾ ഉണ്ടാകും. ഇത്തരക്കാർ മുട്ട കഴിക്കുന്നത് പരിമിതപ്പെടുത്തുന്നത് നല്ലതാണ്.
സന്ധിവാതം
മുട്ടയുടെ മഞ്ഞക്കരുവിൽ ശരീരം യൂറിക് ആസിഡായി തരം തിരിക്കുന്ന പ്രകൃതിദത്ത സംയുക്തങ്ങളായ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് അധിക യൂറിക് ആസിഡ് സന്ധിവാതത്തിന് കാരണമാകുകയും സന്ധി വേദനക്കും വീക്കത്തിനും കാരണമാവുകയും ചെയ്യും.
മുട്ട അലർജി
മുട്ടയോട് അലർജിയുണ്ടാവുന്നത് താരതമ്യേന സാധാരണമാണ്.ദഹനസംബന്ധമായ അസ്വസ്ഥതകൾ അല്ലെങ്കിൽ ചർമത്തിലെ തിണർപ്പ് പോലുള്ള ലക്ഷണങ്ങൾ മുതൽ അനാഫൈലക്സിസ് പോലുള്ള ഗുരുതരമായ അലർജി പ്രതിപ്രവർത്തനങ്ങൾക്ക് മുട്ടയുടെ മഞ്ഞ കാരണമാകാം.
മരുന്നുകൾ
കൊളസ്ട്രോൾ കുറക്കാൻ ഉപയോഗിക്കുന്ന സ്റ്റാറ്റിനുകൾ അല്ലെങ്കിൽ രക്തം നേർപ്പിക്കുന്ന പ്രത്യേക മരുന്നുകൾ പോലുള്ള ചില മരുന്നുകൾക്ക് കൃത്യമായ ഭക്ഷണക്രമം ആവശ്യമാണ്. മുട്ടയുടെ മഞ്ഞക്കരു പൂർണ്ണമായും ഒഴിവാക്കേണ്ടതില്ലെങ്കിലും മിതത്വം പ്രധാനമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates