സമകാലിക മലയാളം ഡെസ്ക്
വേനല്‍ക്കാലത്ത് വീടിനുള്ളിലെ അന്തരീക്ഷം തണുപ്പിക്കാന്‍ എസി മാത്രമല്ല ചെലവ് കുറഞ്ഞ രീതിയില്‍ ചെടികള്‍ക്കും സാധിക്കുമെന്ന കാര്യം അറിയാമോ?
ഇന്‍ഡോര്‍ ചെടികള്‍ ഇഷ്ടപ്പെടുന്നവര്‍ മാത്രമല്ല, വീട്ടില്‍ ചൂട് അനുഭവപ്പെടുന്നത് കുറയ്ക്കാനും ആളുകള്‍ വീടിനകത്ത് ചെടികള്‍ വളര്‍ത്താറുണ്ട്.
ഏതൊക്കെ ചെടികളാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടതെന്ന് നോക്കാം
അരേക്ക പാം
നന്നായി വായു ശുദ്ധീകരിക്കുകയും ഈര്‍പ്പം വര്‍ധിപ്പിക്കുകയും ചൂട് കുറയ്ക്കുകയും ചെയ്യും
കറ്റാര്‍ വാഴ
ഔഷധ ഗുണങ്ങള്‍ ഏറെയുള്ള സസ്യം, അന്തരീക്ഷം തണുപ്പിക്കുന്നതിനൊപ്പം വായു മലിനീകരണം തടയുന്നു
പീസ് ലില്ലി
വീടിനകത്തെ വായു ശുദ്ധമാക്കുന്നു, ഇര്‍പ്പം വര്‍ധിപ്പിച്ച് അന്തരീഷം തണുപ്പിക്കുന്നു
ഇംഗ്ലീഷ് ഐവി
പൂപ്പല്‍ അടക്കമുള്ളവയെ തടയും, തണുത്ത കാലാവസ്ഥ നല്‍കുന്നു
സ്‌നേക്ക് പ്ലാന്റ്
കൂടിയതോതില്‍ ജലാംശമടങ്ങിയ ചെടിയാണ് സ്‌നേക്ക് പ്ലാന്റ്. അതുകൊണ്ടുതന്നെ അന്തരീക്ഷത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നു. മുറിയിലെ വായു ശുദ്ധീകരിക്കുന്നതിലും ചൂട് കുറയ്ക്കുന്നതിലും ഈ ചെടി വലിയ പങ്കുവഹിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates