ആതിര അഗസ്റ്റിന്‍
സ്വരമാധുരി കൊണ്ടും ആലാപനത്തിലെ സ്വാഭാവികത കൊണ്ടും മലയാളികള്‍ക്ക് പ്രിയങ്കരിയാണ് സുജാത
പ്രണയമായും വിരഹമായും കുസൃതിയായുമായുമെല്ലാം സുജാതയുടെ സ്വരഭംഗി മറക്കാനാകാത്തതാണ്.
ഇന്ന് 62ാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ ആ സ്വരമാധുരിയിലുണ്ടായ ചില ജനപ്രിയ ഗാനങ്ങളെ ഓര്‍ത്തെടുക്കാം.
പ്രണയമണി തൂവല്‍ കൊഴിയും: അഴകിയ രാവണനിലെ ഈ പാട്ടിന് 1997ല്‍ മികച്ച പിന്നണി ഗായികയ്ക്കുള്ള പുരസ്‌കാരം നേടിക്കൊടുത്തു
പുതുവള്ളെ മഴൈ: റോജയിലെ ഈ ക്ലാസിക് ഗാനം പാടിയത് സുജാതയും ഉണ്ണിമേനോനും ചേര്‍ന്നാണ്. കരിയറിലെ തന്നെ ഏറ്റവും മികച്ച ഹിറ്റ് പാട്ട്
വരമഞ്ഞളാടിയ രാവിന്റെ മാറില്‍: വൈകാരികമായി ആസ്വാദ ഹൃദയങ്ങള്‍ കീഴടക്കിയ പാട്ട്. സുജാതയ്ക്ക് സംസ്ഥാന പുരസ്‌കാരം നേടിക്കൊടുത്ത പാട്ടാണ് പ്രണയവര്‍ണങ്ങളിലെ ഈ പാട്ട്
അന്തിപൊന്‍വെട്ടം: സുജാതയുടെ മറ്റൊരു ക്ലാസിക് ഗാനം. വന്ദനം സിനിമയോളം തന്നെ മലയാളികള്‍ ഹൃദയത്തില്‍ ചേര്‍ത്തുവെക്കുന്ന പാട്ട്
പൂ പൂക്കും ഓസൈ: മിന്‍സാര കനവിലെ എവെര്‍ഗ്രീന്‍ ഹിറ്റ് പാട്ടുകളില്‍ ഒന്ന്. സുജാതയിലെ പാട്ടുകാരിക്ക് പുതിയ മാനം നല്‍കിയ ഈ പാട്ടിന് ആരാധകര്‍ ഏറെയാണ്.
ഒരു മുറൈ വന്ത് പാറായോ: എം ജി രാധാകൃഷ്ണന്‍ ഈണമൊരുക്കിയ മണിച്ചിത്രത്താഴിലെ ഈ പാട്ട് എന്നും പ്രിയപ്പെട്ടതാണ്.
കരിമിഴി കുരുവിയെ കണ്ടീല്ല: സുജാതയുടെ കുസൃതിയും പ്രണയവും എല്ലാം ഉണ്ട് ഈ പാട്ടില്‍. മീശമാധവനിലെ ഈ പാട്ട് ഇന്നും മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട പാട്ടുകളിലൊന്നാണ്
ഇഷ്‌ക് ബിനാ: എ ആര്‍ റഹ്മാനും അനുരാധാ ശ്രീറാമിനും സോനുനിഗത്തിനുമൊപ്പം ആ പാട്ട് കേള്‍വിക്കാരില്‍ എത്തിച്ചത് സുജാതയുടെ മനോഹര ശബ്ദവും ചേര്‍ന്നാണ്. സുജാതയുടെ ഹിറ്റായ ഹിന്ദി പാട്ടുകളില്‍ മുന്‍ നിരയില്‍ ഇന്നും ഈ പാട്ടുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates