ഈ ലക്ഷണങ്ങൾ ഉണ്ടോ? വിറ്റാമിൻ കുറവിന്റെ സൂചനയായേക്കാം

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിന് ആവശ്യമായ വിറ്റാമിനുകൾ കുറയുമ്പോൾ അത് പലവിധ ലക്ഷണങ്ങളിലൂടെ സൂചന നൽകാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ പലരും തിരക്കിനിടയിൽ ശാരീരികമായ പല അസ്വസ്ഥതകളും മാറ്റിവയ്ക്കുകയും അവഗണിക്കുകയും ചെയ്യുകയാണ് പതിവ്.

പ്രതീകാത്മക ചിത്രം | Pinterest

ക്ഷീണം ഏത് വിറ്റാമിന്റെ കുറവുകൊണ്ടാകും

ആവശ്യത്തിന് ഉറക്കം ലഭിച്ചിട്ടും നന്നായി വിശ്രമിച്ചിട്ടും ക്ഷീണം തോന്നുന്നുണ്ടെങ്കില്‍ അത് വിറ്റാമിന്‍ B12, അല്ലെങ്കില്‍ വിറ്റാമിന്‍ D യുടെ കുറവുകൊണ്ടാണ്. ഞരമ്പുകളുടെ പ്രവര്‍ത്തനത്തിനും ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നതിനും ഈ പോഷകങ്ങള്‍ വളരെ പ്രധാനമാണ്.

Fatigue | Pinterest

മുടികൊഴിച്ചില്‍

മുടികൊഴിച്ചില്‍ വളരെ കൂടുതലോ വളരെ കാലം നീണ്ടുനില്‍ക്കുന്നതോ ആണെങ്കില്‍ അയണ്‍, ബയോട്ടിന്‍,വിറ്റാമിന്‍ ഡി എന്നീ ഘടകങ്ങള്‍ ലഭിക്കാത്തതുകൊണ്ടായിരിക്കാം.

Hair fall | Pinterest

ശരീരത്തിലെ രോമകൂപങ്ങള്‍ ആരോഗ്യത്തോടെ ഇരിക്കണമെങ്കില്‍ അവയ്ക്ക് സ്ഥിരമായ പോഷകങ്ങള്‍ ആവശ്യമാണ്. ഈ പോഷകങ്ങള്‍ ആവശ്യത്തിന് ലഭിച്ചില്ലെങ്കില്‍ അത് അവയുടെ സ്വാഭാവിക വളര്‍ച്ചാ ഘട്ടത്തെ മാറ്റിമറിക്കും.

Hair fall | Pinterest

വായോ ചുണ്ടോ പൊട്ടി വൃണങ്ങള്‍ ഉണ്ടാവുക

വായുടെ കോണുകളിലും മറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന വൃണങ്ങള്‍ ആളുകള്‍ അവഗണിക്കുകയാണ് ചെയ്യുന്നത്. ഈ ലക്ഷണങ്ങള്‍ B2, B6, B12 പോലുള്ള ബി കോംപ്ലക്‌സ് വിറ്റാമിനുകള്‍ ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് മനസിലാക്കാം.

പ്രതീകാത്മക ചിത്രം | Pinterest

കൈകാലുകളിലെ വിറയല്‍

വിട്ടുമാറാത്ത വിറയലുകളും സൂചി കുത്തുന്നതുപോലുള്ള വേദനകളും ഒരിക്കലും അവഗണിക്കരുത്. ആവശ്യത്തിന് വിറ്റാമിന്‍ B12 ലഭിക്കാതിരുന്നാല്‍ നിങ്ങളുടെ ഞരമ്പുകള്‍ക്ക് ബലഹീനതയുണ്ടായി എന്നുള്ളതിന്റെ സൂചനയാണിത്.

Vitamin B12 | Pinterest

വിളറിയ ചര്‍മ്മം, പൊട്ടിപോകുന്ന നഖം

ചര്‍മ്മം അസാധാരണമാംവിധം വിളറിയതോ നഖങ്ങള്‍ ദുര്‍ബലമോ പൊട്ടുന്നതോ ആണെങ്കില്‍ നിങ്ങള്‍ക്ക് ആവശ്യത്തിന് ഇരുമ്പ്, ഫോളേറ്റ് അല്ലെങ്കില്‍ വിറ്റാമിന്‍ C എന്നിവയുടെ കുറവുണ്ടാവാം. രക്തയോട്ടം നിലനിര്‍ത്താനും കേടായ കോശങ്ങളെ ശരിയാക്കുന്നതിനും ഈ പോഷകങ്ങള്‍ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File