ചെറുനാരങ്ങ എപ്പോഴും ഫ്രഷ് ആയിരിക്കും, ഇങ്ങനെ സൂക്ഷിക്കൂ

സമകാലിക മലയാളം ഡെസ്ക്

ചെറുനാരങ്ങ വീട്ടിൽ എപ്പോഴും സ്റ്റോക്ക് ചെയ്ത് വയ്ക്കുന്നവരാണ് പലരും.

Lemon | Pinterest

എന്നാൽ ശരിയായ രീതിയിൽ സൂക്ഷിക്കാത്ത പക്ഷം അത് വേഗത്തിൽ ഉണങ്ങുകയോ കേടായിപോകുകയോ ചെയ്യാം.

Lemon | Pinterest

ദീർഘകാലം പുതുമ നഷ്ടപ്പെടാതെ ചെറുനാരങ്ങ സൂക്ഷിക്കാനുള്ള ചില ടിപ്പുകൾ അറിയാം

Lemon | Pinterest

പഴുത്ത ചെറുനാരങ്ങ എപ്പോഴും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. എത്രദിവസം വരെയും നാരങ്ങ ഫ്രഷായിരിക്കാൻ ഇത് സഹായിക്കുന്നു.

Lemon | Pinterest

പഴുത്തിട്ടില്ലാത്ത നാരങ്ങ ഒരിക്കലും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല. സൂര്യപ്രകാശവും ചൂടും ഏൽക്കാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

Lemon | PINTEREST

ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് അതിൽ നാരങ്ങയിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കുകയാണെങ്കിൽ ദിവസങ്ങളോളം കേടുവരാതിരിക്കും.

Lemon | Pinterest

മറ്റു പഴവർഗ്ഗങ്ങൾക്കൊപ്പം നാരങ്ങ സൂക്ഷിക്കാൻ പാടില്ല. ആപ്പിൾ, വാഴപ്പഴം, തക്കാളി, അവക്കാഡോ എന്നിവയിൽ നിന്നും എത്തിലീൻ പുറന്തള്ളപ്പെടുന്നു. ഇത് നാരങ്ങ കേടുവരാൻ കാരണമാകുന്നു.

Lemon | Pinterest

പകുതി മുറിച്ചുവെച്ച നാരങ്ങയുടെ മുറിച്ച ഭാഗം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ദിവസങ്ങളോളം നാരങ്ങ കേടുവരാതിരിക്കാൻ സഹായിക്കുന്നു.

Lemon | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File