കണ്ണുകള്‍ വരളുന്നോ? അതിവേഗം മാറാന്‍ ശീലമാക്കാം ഈ ടിപ്സ്

സമകാലിക മലയാളം ഡെസ്ക്

സ്മാര്‍ട്ട് ഫോണിന്‍റെയും കമ്പ്യൂട്ടര്‍ അധിഷ്ഠിത ജോലികള്‍ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിച്ചതോടെ കണ്ണുകളുടെ വരള്‍ച്ച സാധാരണമായി മാറിക്കഴിഞ്ഞു

പ്രതീകാത്മക ചിത്രം | Pinterest

കണ്ണ് ആവശ്യത്തിന് കണ്ണുനീര്‍ ഉല്‍പാദിപ്പിക്കാതെ വരുന്നതോ, കണ്ണുനീര്‍ വളരെ പെട്ടെന്ന് ബാഷ്പീകരിച്ച് പോകുന്നതോ ആണ് കണ്ണുകള്‍ക്ക് ആകെ സ്വസ്ഥതയും ചുവപ്പും ചിലപ്പോള്‍ കാഴ്ച തന്നെ മങ്ങുന്നതിനും കാരണമാകുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

കണ്ണുകളുടെ ആരോഗ്യം വര്‍ധിപ്പിക്കാനും കണ്ണുകള്‍ വരളുന്നത് ഒരു പരിധി വരെ തടയാനും ഇതാ ചില പൊടിക്കൈകള്‍.

പ്രതീകാത്മക ചിത്രം | Pinterest

കണ്ണുനീര്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം സാധാരണ നിലയിലാകാന്‍ ഏറ്റവും ഏളുപ്പം ചെറു ചൂട് വയ്ക്കുന്നതാണ്. വൃത്തിയുള്ള തുണിയോ, പഞ്ഞിയോ ചെറുചൂട് വെള്ളത്തില്‍ മുക്കി, വെള്ളം പിഴിഞ്ഞ് കളഞ്ഞതിന് ശേഷം കണ്ണ് അടച്ച് പിടിച്ച് അഞ്ച് മിനിറ്റ് നേരമെങ്കിലും വയ്ക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ദിവസവും രണ്ടോ മൂന്നോ പ്രാവശ്യം ഇങ്ങനെ ചെയ്യാം.

പ്രതീകാത്മക ചിത്രം | Pinterest

കണ്ണിന്‍റെ ആരോഗ്യത്തിന് ഒമേഗ–3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണം ശരീരത്തിലെത്തേണ്ടത് അത്യാവശ്യമാണ്. മല്‍സ്യം, ഫ്ലാക്സീഡ്സ്, വാല്‍നട്ട് എന്നിവ അത്യുത്തമമാണ്.

Fish | Pinterest

തലയ്ക്കും ചര്‍മത്തിനുമെന്നത് പോലെ കണ്ണിന് കുളിര്‍മ നല്‍കാനും കറ്റാര്‍വാഴ നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു. കറ്റാര്‍വാഴ ജെൽ കണ്ണടച്ച് പിടിച്ച ശേഷം ചെറുതായി കണ്‍പോളകള്‍ക്ക് മേല്‍ പുരട്ടുക. കുറച്ച് സമയത്തിന് ശേഷം വെള്ളമൊഴിച്ച് കഴുകണം.

Aloe vera gel | Pinterest

സ്ക്രീന്‍ ഉപയോഗിക്കുമ്പോള്‍ ഓരോ 20 മിനിറ്റിന് ശേഷവും 20 സെക്കന്‍റ് നേരത്തേക്ക് 20 അടി ദൂരെയുള്ള ഏതെങ്കിലും വസ്തുവില്‍ ദൃഷ്ടി പതിപ്പിച്ച് കണ്ണ് ചിമ്മുന്നത് ശീലമാക്കുക.

Eye | Pinterest

വെള്ളരിക്കയിലെ ജലാംശവും ആന്‍റി ഓക്സിഡന്‍റുകൾ കണ്ണിന് കൂളിങ് ഇഫക്ട് നല്‍കും. വെള്ളരിക്ക വട്ടത്തില്‍ നേര്‍ത്ത കഷ്ണങ്ങളായി മുറിച്ച് കണ്ണിന് മുകളില്‍ 10–15 മിനിറ്റിന് വയ്ക്കുക.

cucumber for eye | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File