സമകാലിക മലയാളം ഡെസ്ക്
പരീക്ഷാ കാലമായാൽ കുട്ടികള്‍ക്കൊപ്പം രക്ഷിതാക്കളും മാനസിക സംഘര്‍ഷം അനുഭവിക്കുന്ന സമയമാണ്.
പേടിയോടെ പരീക്ഷയെ സമീപിച്ചാല്‍ തന്നെ പ്രതീക്ഷിച്ചതുപോലെ എഴുതാനോ മാര്‍ക്ക് സ്‌കോര്‍ ചെയ്യാനോ കഴിയില്ലെന്ന് നാം പണ്ടുമുതലേ പറഞ്ഞുകേട്ടിട്ടുണ്ട്.
ശാസ്‌ത്രീയ രീതിയില്‍ തന്നെ നമുക്ക് പരീക്ഷ പേടിയെ തുരത്തി നല്ല മാര്‍ക്ക് നേടാന്‍ സാധിക്കുന്ന ചില ട്രിക്കുകൾ നോക്കാം. .
ലക്ഷ്യം നിശ്ചയിക്കുക
നമ്മുടെ കഴിവിനും അഭിരുചിക്കും താത്പര്യത്തിനും അനുസരിച്ചുള്ള ഒരു ലക്ഷ്യം നിശ്ചയിക്കണം. ഇങ്ങനെയുള്ള ലക്ഷ്യത്തിലേക്കുള്ള വഴികളിൽ നമുക്ക് തോൽവിയോ മാനസിക പിരിമുറുക്കങ്ങളോ കുറവായിരിക്കും.
സമയക്രമം
പ്രാവർത്തികമാക്കാൻ പറ്റുന്ന ഒരു സമയക്രമം ഉണ്ടാക്കിയെടുക്കുക അതിരാവിലെ, രാത്രി വൈകി, ഓരോ ഒഴിവുസമയം, എന്നിങ്ങനെ നിങ്ങൾക്ക് ഏറ്റവും സൗകര്യപ്രദമായ രീതിയിൽ പഠിക്കാൻ പറ്റുന്ന സമയമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.
വിഷയ ക്രമീകരണം
എല്ലാവർക്കും എല്ലാ വിഷയങ്ങളും ഒരേപോലെ താത്പര്യം ഉണ്ടാകണമെന്നില്ല, എന്നാൽ പരീക്ഷക്കായി നാം അവയും പഠിച്ചേ പറ്റൂ. ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ഇഷ്ട സമയങ്ങളിൽ പഠിക്കാനായി തിരഞ്ഞെടുത്ത് മടുപ്പുളവാക്കുന്നതിൽ നിന്നും മുക്തി നേടാൻ സാധിക്കും.
പഠന ക്രമം
നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ഒരു പഠന ക്രമം ആയിരിക്കണം ഉണ്ടാക്കിയെടുക്കേണ്ടത്. പഠന വിഷയങ്ങൾ ചെറിയ ഭാഗങ്ങളായി തരംതിരിച്ച് പൂർത്തീകരിക്കാൻ ശ്രമിക്കുക. അതിനായി മുൻകൂട്ടി പാഠഭാഗങ്ങൾ ക്രമീകരിച്ച് ലിസ്റ്റ് ഉണ്ടാക്കുക.
ചെറിയ ഇടവേളകൾ എടുക്കുക
ചെറിയ ഇടവേള എടുക്കുന്നത് പ്രധാനമാണ്. നീണ്ട പഠന സെഷനുകൾ മടുപ്പിക്കുന്നതും സമ്മർദപൂരിതവുമാണ്. അതിനാൽ നിങ്ങളുടെ മനസ്സ് ഊർജസ്വലവും സജീവവുമാക്കാൻ ചെറിയ ഇടവേളകൾ എടുക്കുക
ചെറുകുറിപ്പുകൾ
പഠിക്കുന്ന സമയത്ത് തയ്യാറാക്കുന്ന ചെറുകുറിപ്പുകൾ ആവർത്തിച്ചു വായിച്ച് ആശയം പൂർണമായും തെളിഞ്ഞു വരുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിലൂടെ നമ്മുടെ ആത്മവിശ്വാസം ഉയർത്താൻ സഹായിക്കും. ഇതിലൂടെ വ്യക്തതയോടെ കാര്യങ്ങൾ ഓർത്തിരിക്കാൻ ഉള്ള കഴിവിനെ പരിപോഷിപ്പിക്കുകയും ആവാം.
ആരോഗ്യകരമായ ജീവിതശൈലി നിലനിർത്തുക
സമീകൃത ആഹാരം, മതിയായ ഉറക്കം, വ്യായാമം എന്നിവ ഉറപ്പ് വരുത്തുക. ആവശ്യത്തിന് മാത്രം ഭക്ഷണം കഴിക്കുക, ജങ്ക്ഫുഡ് ഒഴിവാക്കുക, ചായ, കാപ്പി അടക്കമുള്ളവ ആവശ്യത്തിന് മാത്രം കുടിക്കുക, പ്രോട്ടീൻ (മാംസ്യം) കൂടുതൽ ലഭിക്കുന്ന ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക, ദിവസവും രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates