ഈ പച്ചക്കറികൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, രോഗങ്ങളെ അകറ്റാം

സമകാലിക മലയാളം ഡെസ്ക്

ഇലകളും പച്ചക്കറികളും പഴങ്ങളുമെല്ലാം നമ്മുടെ ആരോ​ഗ്യം മെച്ചപ്പെടുത്തുന്നവയാണ്.

Vegetables | Pinterest

ഓരോന്നിനും വ്യത്യസ്തമായ ഗുണങ്ങളാണ് ഉള്ളത്.

Vegetables | Pinterest

ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പച്ചക്കറികൾ നോക്കാം.

Vegetables | Pinterest

പാവയ്ക്ക

പാവയ്ക്കയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു.

Bitar guard | Pinterest

ക്യാപ്‌സിക്കം

ക്യാപ്സിക്കത്തിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ഇത് കഴിക്കുന്നത് രോഗപ്രതിരോധ ശേഷി കൂട്ടാൻ സഹായിക്കുന്നു.

Capsicum | Pinterest

ബീറ്റ്റൂട്ട്

ബീറ്റ്‌റൂട്ടിൽ സ്വാഭാവികമായ നൈട്രേറ്റ് അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ പിന്തുണയ്ക്കുകയും രക്തയോട്ടം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. രക്തസമ്മർദ്ദം കുറയ്ക്കാനും ബീറ്റ്റൂട്ട് നല്ലതാണ്.

Beetroot | Pinterest

ചീര

ചീരയിൽ ധാരാളം അയണും ഫോളറ്റും അടങ്ങിയിട്ടുണ്ട്. അയണിന്റെ അളവ് കുറവുള്ളവർ ചീര ദിവസവും കഴിക്കുന്നത് നല്ലതാണ്.

Spinach | Pinterest

കോളിഫ്ലവർ

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് കോളിഫ്ലവർ. ഇത് കഴിക്കുന്നത് ഫാറ്റി ലിവർ ഇല്ലാതാക്കാൻ സഹായിക്കുന്നു.

Cauliflower | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File