ഗൂഗിൾ മാപ്‌സ് ഉപയോഗിക്കുന്ന പലർക്കും അറിയാത്ത കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

യാത്രയ്ക്ക് വഴി കണ്ടെത്താനും ട്രാഫിക് അറിയാനും അടുത്തുള്ള ഹോട്ടലുകളും കടകളും കണ്ടെത്താനുമെല്ലാം ഇന്ന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്പുകളിൽ ഒന്നാണ് ഗൂഗിൾ മാപ്‌സ്. എന്നാൽ വഴി കാണിക്കുന്നതിനപ്പുറം നിരവധി ഉപയോഗപ്രദമായ ഫീച്ചറുകൾ മാപ്‌സിലുണ്ട്. അവയിൽ പലതും പലരും ഉപയോഗിക്കാറില്ല.

Google Maps | Pinterest

യാത്ര പോകുന്ന സ്ഥലത്തിന്റെ ഓഫ്‌ലൈൻ മാപ്പ് നേരത്തെ ഫോണിൽ ഡൗൺലോഡ് ചെയ്ത് വയ്ക്കാം. പിന്നീട് ആ പ്രദേശത്ത് ഇന്റർനെറ്റ് കണക്ഷൻ മോശമായാലും ഡൗൺലോഡ് ചെയ്ത മാപ്പ് ഉപയോഗിക്കാനാകും. പ്രത്യേകിച്ച് നെറ്റ്‌വർക്ക് ലഭ്യത കുറവുള്ള സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുമ്പോൾ ഇത് സഹായിക്കും.

Google Maps | Pinterest

ഒരു സ്ഥലത്തേക്ക് ഇപ്പോൾ എത്ര സമയമെടുക്കുമെന്ന് മാത്രമല്ല, എപ്പോൾ പോകണമെന്നും നേരത്തേ പരിശോധിക്കാം. ‘Depart at’ അല്ലെങ്കിൽ ‘Arrive by’ ഓപ്ഷൻ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നത്. ട്രാഫിക്, പൊതുഗതാഗത സമയക്രമം തുടങ്ങിയവ പരിഗണിച്ചാണ് സമയം കണക്കാക്കുന്നത്.

Google Maps | Pinterest

ഗൂഗിൾ മാപ്‌സ് ടൈംലൈൻ ഓൺ ചെയ്തിട്ടുണ്ടെങ്കിൽ മുമ്പ് പോയ സ്ഥലങ്ങളും യാത്ര ചെയ്ത റൂട്ടുകളും പിന്നീട് പരിശോധിക്കാനാകും. ഏത് ദിവസം എവിടെയായിരുന്നു, എങ്ങനെ യാത്ര ചെയ്തു തുടങ്ങിയ വിവരങ്ങൾ കാണാൻ ഇതിലൂടെ സാധിക്കും. എന്നാൽ ടൈംലൈൻ ഓൺ ചെയ്യുമ്പോൾ ഉപകരണത്തിന്റെ കൃത്യമായ ലൊക്കേഷൻ പതിവായി സംരക്ഷിക്കപ്പെടുന്നതിനാൽ പ്രൈവസി സെറ്റിങ്സ് കൂടി ശ്രദ്ധിക്കണം.

Google Maps | Pinterest

രണ്ട് സ്ഥലങ്ങൾക്കിടയിലെ ദൂരം മാത്രമല്ല, മാപ്പിൽ ഒന്നിലധികം പോയിന്റുകൾ ചേർത്ത് ദൂരം അളക്കാനും സൗകര്യമുണ്ട്. ഒരു സ്ഥലത്തിന്റെ ഏകദേശ ദൂരം അറിയേണ്ടപ്പോഴും യാത്ര പ്ലാൻ ചെയ്യുമ്പോഴും ഈ ഫീച്ചർ ഉപയോഗിക്കാം.

Google Maps | Pinterest

നാവി​ഗേഷൻ ആരംഭിച്ച ശേഷം ടോൾ റോഡുകൾ, ഫെറികൾ, ഹൈവേകൾ തുടങ്ങിയവ ഒഴിവാക്കുന്നതിനുള്ള റൂപ്പ് പ്രിഫറൻസ് ക്രമീകരിക്കാം. ഒരേ സ്ഥലത്തേക്ക് ഒന്നിലധികം റൂട്ടുകൾ ലഭിക്കുമ്പോൾ മറ്റൊരു റൂട്ടും തിരഞ്ഞെടുക്കാൻ കഴിയും. യാത്രയ്ക്കിടെ റോഡിലെ ട്രാഫിക്, അപകടങ്ങൾ തുടങ്ങിയ വിവരങ്ങളും മാപ്പിൽ കാണിക്കും.

Google Maps | Pinterest

സുരക്ഷയ്ക്കായി യാത്ര ചെയ്യുന്ന സമയത്ത് തത്സമയ സ്ഥാനം മറ്റൊരാളുമായി പങ്കിടാനും മാപ്പിലൂടെ സാധിക്കും. ആരുമായി പങ്കിടണം, എത്ര സമയത്തേക്ക് പങ്കിടണം എന്നിവ തിരഞ്ഞെടുക്കാം. പങ്കിടുന്ന വ്യക്തിക്ക് നിങ്ങളുടെ സമീപകാല ലൊക്കേഷൻ ഉൾപ്പെടെയുള്ള ചില വിവരങ്ങൾ കാണാൻ സാധിക്കും. അതിനാൽ ആവശ്യമായ ആളുകളുമായി മാത്രം ഈ സൗകര്യം ഉപയോഗിക്കുന്നതാണ് ഉചിതം.

Google Maps | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika