ഇടിമിന്നൽ അടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മേയ് 13 മുതല്‍ 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നല്‍ കാറ്റോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുകയാണ്.

പ്രതീകാത്മക ചിത്രം

കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Kerala Rain | ഫയൽ

കൂടുതല്‍ ജാഗ്രത പാലിക്കേണ്ട സന്ദര്‍ഭങ്ങളാണ് ഇനി വരാന്‍ പോകുന്നത്. അതിനാൽ ഇടിമിന്നൽ അടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Thunder light

അരിവാള്‍, കത്തി, കുട, ഗോള്‍ഫ്സ്റ്റിക്ക് ലോഹ നിര്‍മിതമായ സാധനങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കുക

Thunderstorms in Kerala | AI Generated

കാല്പാദങ്ങളും കാല്‍ മുട്ടും ചേര്‍ത്ത് പിടിച്ച് കൈകള്‍ മുട്ടില്‍ ചുറ്റിവിരിഞ്ഞ് താടി മുട്ടിന് മുകളില്‍ ഉറപ്പിച്ചു നിലത്ത് കുത്തിയിരിക്കുക.

Thunderstorms in Kerala | AI Generated

മിന്നല്‍ സമയത്ത് പൊക്കം കൂടിയ മരത്തിന്റെ അടിയില്‍പ്പെട്ടാല്‍ അതിന്റെ ചില്ലകളുടെ അടുത്തുനിന്നും ദൂരെ മാറി കുത്തിയിരിക്കുക.

Thunderstorms in Kerala | AI Generated

ടെറസിന് മുകളില്‍ വിളക്കുകള്‍ ഘടിപ്പിക്കുന്നതിന് ലോഹ കമ്പികള്‍ ഒഴിവാക്കുക, ടെറസില്‍ അയ കെട്ടുന്നതിന് ലോഹ ദണ്ഡുകളും, ലോഹ വയറുകളും ഒഴിവാക്കുക.

Thunderstorms

വന്മരങ്ങള്‍ ഉള്ള വനങ്ങളുടെ അരികില്‍ നില്‍ക്കാതിരിക്കുക

Thunderstorms

തുറസ്സായ സ്ഥലതുള്ളതും മതിയായ സുരക്ഷാ കവചം ഇല്ലാത്തതുമായ ടവറുകള്‍, കളപുരകള്‍, ചെറുകെട്ടിടങ്ങള്‍, കുടിലുകള്‍ എന്നിവ അപകടകരമാണ്.

Thunderstorms

സുരക്ഷാ കവചം ഇല്ലാത്ത വൈദ്യുത ലൈനുകള്‍, ലോഹ ഘടനകള്‍ എന്നിവയുടെ സമീപ സ്ഥലങ്ങളില്‍ നില്‍ക്കരുത്.

Thunderstorms

കൊടിമരം, ടി.വിയുടെ ആന്റിനയുടെ പൈപ്പ്, കുത്തനെയുള്ള ലോഹ പൈപ്പുകള്‍ എന്നിവയുടെ സമീപ സ്ഥലം ഒഴിവാക്കുക.

Thunderstorms

തുറസായ സ്ഥലത്ത് നില്‍ക്കുന്നതും അപകടം ഉണ്ടാക്കാം.

Thunderstorms

താഴ് വരയേക്കാള്‍ മിന്നല്‍ പതിക്കാന്‍ സാധ്യത കൂടുതല്‍ കുന്നിന്‍ മുകളിലാണ്. അതിനാല്‍ അവിടെ നിക്കുന്നത് ഒഴിവാക്കുക.

Thunderstorms

സൈക്കിള്‍ ചവിട്ടുന്നതും, കുതിരയെ തെളിക്കുന്നതും, മോട്ടോര്‍ സൈക്കിള്‍, ഓപ്പണ്‍ ട്രാക്ടര്‍ ഓടിക്കുന്നതും ഒഴിവാക്കുക, മോട്ടോര്‍ കാറിനോട് ചേര്‍ന്ന് നില്‍ക്കുന്നതും അതില്‍ ചാരി നില്‍ക്കുന്നതും ഒഴിവാക്കുക.

Thunderstorms

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File