സമകാലിക മലയാളം ഡെസ്ക്
പൊള്ളലേറ്റുള്ള അപകടങ്ങള്‍ നമ്മുടെ നാട്ടില്‍ സാധാരണമായി കണ്ടുവരാറുണ്ട്.
പൊള്ളലേറ്റ ആളെ രക്ഷിക്കാനായി ചെയ്യുന്ന ചില കാര്യങ്ങള്‍ പലപ്പോഴും പ്രശ്‌നം സങ്കീര്‍ണമാവാന്‍ ഇടയാക്കും.
അതിനാൽ പൊള്ളലേറ്റാല്‍ ചെയ്യാവുന്ന പ്രാഥമിക ശുശ്രുഷകള്‍ എന്തെല്ലാമാണെന്നും ചെയ്യാൻ പാടില്ലാത്തത് എന്താണെന്നും അറിയാം
ചെയ്യേണ്ടത്
പൊള്ളലേറ്റ വ്യക്തിയെ വായുസഞ്ചാരമുള്ള ഒരിടത്തേക്ക് മാറ്റിക്കിടത്തണം.
പൊള്ളലേറ്റ ഭാഗത്തേക്ക് ധാരാളം ശുദ്ധജലം ഒഴിക്കാം. പൈപ്പിന് ചുവട്ടില്‍ പിടിക്കാന്‍ പറ്റുമെങ്കില്‍ വളരെ നല്ലത്.
ഒരു ബക്കറ്റില്‍ വെള്ളമെടുത്ത് പൊള്ളലേറ്റ ഭാഗം അതില്‍ താഴ്ത്തിവയ്ക്കുക.സാധാരണ വെള്ളമാണ് ഇതിനായി ഉപയോഗിക്കേണ്ടത്.
പൊള്ളലേറ്റ ഭാഗത്ത് വാച്ച്, ബെല്‍റ്റ്, ആഭരണങ്ങള്‍ എന്നിവ ഉണ്ടെങ്കില്‍ ഊരിമാറ്റണം.
പൊള്ളലേറ്റ ഭാഗം വൃത്തിയുള്ള തുണികൊണ്ട് പൊതിഞ്ഞ് ആശുപത്രിയിലേക്ക് എത്തിക്കാം.
ഒഴിവാക്കേണ്ടത്
പൊള്ളിയഭാഗത്ത് ടൂത്ത് പേസ്റ്റ്/തേന്‍ എന്നിവ പുരട്ടരുത്. ഇവയിലെ രാസവസ്തുക്കള്‍ ചര്‍മത്തിന് ദോഷം ചെയ്‌തേക്കാം.
ഫ്രിഡ്ജില്‍ നിന്നെടുത്ത തണുത്തവെള്ളം പൊള്ളലേറ്റ ഭാഗത്തേക്ക് ഒഴിക്കരുത്. അതുപോലെ ഐസ്‌ക്യൂബുകള്‍ പൊള്ളലേറ്റ ഭാഗത്ത് അമര്‍ത്തിവയ്ക്കരുത്.
പൊള്ളിയ ഭാഗത്ത് ചിലപ്പോള്‍ കുമിളകള്‍ രൂപപ്പെട്ടേക്കാം. അത് പൊട്ടിച്ചുകളയരുത്.
ഇത്തരം കുമിളകള്‍ വൃത്തിയുള്ള കോട്ടണ്‍ തുണികൊണ്ട് അമര്‍ത്തി പൊതിഞ്ഞുവയ്ക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates