പ്രായം മാത്രമല്ല കാരണം! ഓർമ്മശക്തി കുറയാൻ ഇടയാക്കുന്ന കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മൊബൈൽ എവിടെ വെച്ചെന്നോ, പരിചയമുള്ള ഒരാളുടെ പേര് ഓർക്കാനോ കഴിയാതെ ഒരു നിമിഷമെങ്കിലും നമുക്ക് ഉണ്ടായിട്ടില്ലേ?

Things that cause memory loss

ഇടയ്ക്കുള്ള ചെറിയ മറവികൾ സാധാരണമായിരിക്കാമെങ്കിലും, ചില ശീലങ്ങളും ജീവിതശൈലി പ്രശ്നങ്ങളും ഓർമ്മശക്തിയെ ക്രമേണ ദുർബലമാക്കാൻ ഇടയാക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഉറക്കക്കുറവ് മുതൽ വ്യായാമമില്ലായ്മ വരെ പല ഘടകങ്ങളും മറവി വർധിപ്പിക്കാം.

Things that cause memory loss | pexels

ഓർമ്മശക്തി കുറയാൻ കാരണമാകുന്ന ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

Things that cause memory loss

ഉറക്കമില്ലായ്മ

പല വിഷയങ്ങള്‍ കൊണ്ടും ഉറക്കമില്ലായ്മയുണ്ടാകാം. കാരണം ഏതാണെന്ന് കണ്ടെത്തി ഉറക്കമില്ലായ്മ പരിഹരിച്ചില്ലെങ്കില്‍ അത് മറവി കൂട്ടിക്കൊണ്ടേയിരിക്കും.

പ്രതീകാത്മക ചിത്രം | Pinterest

അനാരോഗ്യകരമായ ഭക്ഷണരീതി

പ്രോസസ്ഡ് ഫുഡ്സ്, മധുരം അമിതമായി അടങ്ങിയ ഭക്ഷണങ്ങള്‍, ആരോഗ്യത്തിന് ദോഷകരമായി വരുന്ന കൊഴുപ്പ് എല്ലാം ഇത്തരത്തില്‍ പതിയെ തലച്ചോറിനെ ബാധിക്കാം.

Junk food

പുകവലി

പതിവായി പുകവലിക്കുന്ന ശീലമുള്ളവരില്‍ തലച്ചോറിന്‍റെ ആരോഗ്യം ബാധിക്കപ്പെടാറുണ്ട്. ഇത് ഓര്‍മ്മക്കുറവിലേക്കും നയിക്കാം.

smoking | Meta AI Image

മദ്യപാനം

മദ്യപാനം പതിവാകുമ്പോള്‍ അത് തലച്ചോറിനെ ബാധിക്കുകയും ഇത് മൂലം മറവി ഉണ്ടാകാൻ കാരണമാകുകയും ചെയ്യുന്നു.

Alcohol Drinking | Meta AI Image

മാനസികസമ്മര്‍ദ്ദം

വളരെക്കാലമായി സ്ട്രെസ് അഥവാ മാനസികസമ്മര്‍ദ്ദം നേരിട്ടുകൊണ്ടിരിക്കുന്നവരിലും മറവി കാണാറുണ്ട്. ജോലിസംബന്ധമായ സ്ട്രെസോ, കുടുംബത്തില്‍ നിന്നുള്ള സ്ട്രെസോ, മറ്റ് ഏതെങ്കിലും കാരണങ്ങള്‍ മൂലമുള്ള സ്ട്രെസോ ഒക്കെയാകാം വില്ലനായി വരുന്നത്.

Mental Stress | Pinterst

മടി

വ്യായാമമോ കായികാധ്വാനമോ ഏതുമില്ലാതെ മുഴുവൻ സമയം മടി പിടിച്ചിരിക്കുന്നവർക്കും എളുപ്പം മറവി എന്ന രോ​ഗം പിടിപെടും.

Things that cause memory loss

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File