സമകാലിക മലയാളം ഡെസ്ക്
അടുക്കളയിലെ മിക്ക സാധനങ്ങളും സൂക്ഷിക്കുന്ന ഒരിടമാണ് മിക്കവർക്കും ഫ്രിഡ്ജ്.
എന്നാൽ എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ കഴിയില്ല.
അവ ഏതൊക്കെയാണെന്ന് അറിയാം.
തക്കാളി
തണുപ്പുള്ള, ഈർപ്പം ഇല്ലാത്ത സ്ഥലത്താവണം തക്കാളി സൂക്ഷിക്കേണ്ടത്. റൂം ടെമ്പറേച്ചറിൽ തന്നെ സൂക്ഷിക്കുന്നതാണ് ഉചിതം.
വാഴപ്പഴം
ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ വാഴപ്പഴം പെട്ടെന്ന് പഴുക്കാൻ സാധ്യത കൂടുതലാണ്. അതിനാൽ ഇത് റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നതാണ് നല്ലത്.
വെളുത്തുള്ളി
വെളുത്തുള്ളി ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഈർപ്പം തങ്ങി നിൽക്കുമ്പോൾ വെളുത്തുള്ളിയിൽ പൂപ്പൽ ഉണ്ടാവാനും പെട്ടെന്ന് കേടുവരാനും കാരണമാകും
സവാള
സവാള ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഫ്രിഡ്ജിൽ ഉണ്ടാകുന്ന ഈർപ്പവും തണുപ്പും സവാള പെട്ടെന്ന് കേടുവരാൻ കാരണമാകും.
എണ്ണ
എണ്ണ ഒരിക്കലും ഫ്രിഡ്ജിൽ സൂക്ഷിക്കാൻ പാടില്ല. ഇത് എണ്ണയുടെ ഘടനയിലും രുചിയിലും മാറ്റം ഉണ്ടാവാൻ കാരണമാകുന്നു.
ഉരുളക്കിഴങ്ങ്
ഫ്രിഡ്ജിലെ അമിതമായ തണുപ്പ് ഉരുളക്കിഴങ്ങ് പെട്ടെന്ന് കേടുവരാൻ കാരണമാകുന്നു. അതിനാൽ ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates