സമകാലിക മലയാളം ഡെസ്ക്
കുത്തനെയുള്ള കയറ്റവും ഇറക്കവും ,തീവ്രത ഏറിയ വളവുകളും ഉള്ള റോഡുകളാണ് ഹൈറേഞ്ചുതകളുടെ പ്രത്യേകത.
ഇത്തരം റോഡുകളില്‍ സൈറ്റ് ഡിസ്റ്റന്‍സ്' വളരെ കുറവായിരിക്കും. ഡ്രൈവര്‍ക്ക് മുന്നിലെ റോഡ് കാണുന്ന ദൂരമെന്നോ, ദൂരക്കാഴ്ച എന്നൊക്കെയാണ് 'സൈറ്റ് ഡിസ്റ്റന്‍സ്' എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുന്നത്.
'സൈറ്റ് ഡിസ്റ്റന്‍സ്' കുറഞ്ഞ റോഡുകള്‍ ,പ്രത്യേകിച്ച് ഡ്രൈവര്‍ക്ക് പരിചയമില്ലാത്തതാണെങ്കില്‍ അപകട സാധ്യത വളരെ കൂടുതലാണ്.
'സൈറ്റ് ഡിസ്റ്റന്‍സ്' സാഹചര്യങ്ങളില്‍ ഡ്രൈവര്‍ എന്ത് ചെയ്യണം?
മുന്നില്‍ ഒരു അപകടം ഉണ്ടാകാം എന്ന മുന്‍വിധിയോടെ തന്നെ ശരിയായ ഗിയറില്‍ (ഇറക്കത്തിലും കയറ്റത്തിലും ഗിയര്‍ ഡൗണ്‍ ചെയ്ത് ) വേഗത കുറച്ച് അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കുക.
ഗിയര്‍ ഡൗണ്‍ ചെയ്യാതെ ,തുടര്‍ച്ചയായി ബ്രേക്ക് അമര്‍ത്തി വേഗത കുറച്ച് ഇറക്കം ഇറങ്ങുന്നത് ബ്രേക്കിന്റെ പ്രവര്‍ത്തനക്ഷമത കുറക്കും. തത്ഫലമായി ബ്രേക്ക് ഇല്ലാത്ത അവസ്ഥയുണ്ടാകും .
വളവുകളില്‍ ഹോണ്‍ മുഴക്കുക. റോഡ് സൈന്‍സ് ശ്രദ്ധിക്കുക. വളവുകളില്‍ വാഹനം പാര്‍ക്ക് ചെയ്യരുത്. 5. വളവുകളില്‍ ഓവര്‍ടേക്ക് ചെയ്യരുത്.
കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുക. വാഹനം നിര്‍ത്തിയിടുമ്പോഴെല്ലാം പാര്‍ക്കിംഗ് ബ്രേക്ക് പ്രവര്‍ത്തിപ്പിക്കുക. മഴയുള്ളപ്പോഴും, കോടമഞ്ഞ് മൂലം കാഴ്ച തടസ്സപ്പെടുമ്പോഴും വാഹനം സുരക്ഷിതമായി നിര്‍ത്തിയിടുക.
അപരിചിതമായ വഴികളിലൂടെ ഗൂഗിള്‍ മാപ്പിന്റെ സഹായത്താല്‍ മാത്രം രാത്രി കാലങ്ങളില്‍ സഞ്ചരിക്കാതിരിക്കുക.
യാത്ര തുടങ്ങും മുമ്പ് ടയര്‍, ബ്രേക്ക്, വൈപ്പര്‍ എന്നിവയുടെ കണ്ടീഷന്‍ ഉറപ്പ് വരുത്തുക. ഫസ്റ്റ് എയ്ഡ് കിറ്റ് കൂടെ കരുതുക.
വിശ്രമം ആവശ്യമെന്ന് തോന്നിയാല്‍ വിശ്രമിക്കുക തന്നെ വേണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates