സോഷ്യല്‍മീഡിയ ഉപയോഗത്തില്‍ ജാഗ്രത വേണം; യുഎസ് സ്റ്റുഡന്റ് വിസ അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അമല്‍ ജോയ്

അമേരിക്കന്‍ സ്റ്റുഡന്റ് വിസകള്‍ക്കുള്ള(US student Visa) അഭിമുഖം താത്കാലികമായി റദ്ദാക്കിക്കിയിരിക്കുകയാണ് ട്രംപ് ഭരണകൂടം

അപേക്ഷകരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പരിശോധിച്ച് ദേശീയ സുരക്ഷക്ക് ഭീഷണിയല്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് നിര്‍ദേശം

പുതിയ മാറ്റം അടുത്ത അധ്യയന വര്‍ഷം വിവിധ കോഴ്സുകളില്‍ ചേരാനിരിക്കുന്നവരുടെ വിസ അപേക്ഷകള്‍ വൈകാന്‍ ഇടയാക്കിയേക്കും

അമേരിക്കയിലെ ഉപരിപഠനം സ്വപ്നം കാണുന്ന വിദ്യാര്‍ഥികള്‍ യുഎസ് എംബസികളുടെയും സര്‍വകലാശാലകളുടെയും അറിയിപ്പുകള്‍ കൃത്യമായി പരിശോധിക്കണം

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സുതാര്യത പാലിക്കണം, തീവ്രനിലപാടുകളുള്ള പോസ്റ്റുകളും സന്ദേശങ്ങളും സോഷ്യല്‍ മീഡിയ വഴി ഷെയര്‍ ചെയ്യുന്നതും ഒഴിവാക്കണം.

അപേക്ഷകര്‍ എന്തെങ്കിലും തരത്തിലുള്ള തീവ്രവാദ ആശയങ്ങളെയോ സംഘടനകളെയോ പിന്തുണക്കുന്നവരോ അമേരിക്കന്‍ പൗരന്മാര്‍, സംസ്‌ക്കാരം, സ്ഥാപനങ്ങള്‍ എന്നിവക്ക് എതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നവരോ ആയിരിക്കരുത്.

അമേരിക്കന്‍ വിസ ലഭിക്കാന്‍ സ്വന്തം രാജ്യത്തെ യുഎസ് എംബസിയിലെത്തി അഭിമുഖത്തില്‍ പങ്കെടുക്കേണ്ടത് നിര്‍ബന്ധമാണ്. തീയതി ലഭിച്ചവര്‍ക്ക് മുന്‍നിശ്ചയ പ്രകാരം അഭിമുഖം നടക്കുമെന്നാണ് വിവരം.

എഫ് (അക്കാഡമിക് സ്റ്റുഡന്റ്), എം (വൊക്കേഷണല്‍ സ്റ്റുഡന്റ്), ജെ( എക്സ്ചേഞ്ച് വിസിറ്റര്‍) കാറ്റഗറിയിലുള്ള വിസ അപേക്ഷകള്‍ക്ക് സോഷ്യല്‍ മീഡിയ പരിശോധന നിര്‍ബന്ധമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates