സമകാലിക മലയാളം ഡെസ്ക്
രാവിലെ തിരക്കിനിടയിൽ പാചകം ചെയ്ത ഉടൻ തന്നെ ചൂടോടെ ഭക്ഷണം ലഞ്ച് ബോക്സിൽ നിറച്ച് അടയ്ക്കുന്നത് മിക്ക വീടുകളിലും പതിവാണ്.
എന്നാൽ ഈ ചെറിയ ശീലം ഭക്ഷണത്തിന്റെ ഗുണനിലവാരത്തെയും സുരക്ഷയെയും ബാധിക്കുമെന്ന് പലർക്കും അറിയില്ല.
ഭക്ഷണം പായ്ക്ക് ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കാം.
ചൂടുള്ള ഭക്ഷണം പാത്രത്തിനുള്ളിൽ അടച്ചുവെയ്ക്കുമ്പോൾ നീരാവി രൂപപ്പെടുകയും ഇത് വെള്ളത്തുള്ളികളായി മാറി ഭക്ഷണത്തിലേക്ക് വീഴുകയും ഇതുമൂലം ഭക്ഷണം നനയുകയും രുചിയും ഗുണനിലവാരവും കുറയുകയും ചെയ്യും.
ഇളംചൂടുള്ള അവസ്ഥയിൽ ദീർഘനേരം ഭക്ഷണം ലഞ്ച്ബോക്സിൽ വെയ്ക്കുമ്പോൾ ചില ബാക്ടീരിയകൾ വളരാനുള്ള സാഹചര്യം ഉണ്ടാകുന്നു. ഇത് ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കും.
സാധാരണ നിലവാരമില്ലാത്ത പ്ലാസ്റ്റിക് ലഞ്ച് ബോക്സുകളിലേക്ക് വളരെ ചൂടുള്ള ഭക്ഷണം നിറയ്ക്കുന്നത് ഒഴിവാക്കണം. ഉയർന്ന ചൂട് പ്ലാസ്റ്റിക്കിന്റെ ഗുണനിലവാരത്തെ ബാധിക്കാനും ചില രാസഘടകങ്ങൾ ഭക്ഷണത്തിലേക്ക് കലരാനുള്ള സാധ്യത ഉണ്ടാകാനും ഇടയുണ്ട്.
പാചകം ചെയ്ത ഭക്ഷണം 5–10 മിനിറ്റ് നേരം തുറന്ന നിലയിൽ വെച്ചതിന് ശേഷം മാത്രം പാക്ക് ചെയ്യാൻ ശ്രമിക്കുക.
ചൂട് ദീർഘനേരം നിലനിർത്തണമെങ്കിൽ നല്ല നിലവാരമുള്ള സ്റ്റെയിൻലെസ് സ്റ്റീൽ ഇൻസുലേറ്റഡ് ലഞ്ച് ബോക്സുകൾ ഉപയോഗിക്കുക.
തൈര്, സാലഡ്, പഴങ്ങൾ എന്നിവ ചൂടുള്ള ഭക്ഷണത്തോടൊപ്പം ഒരേ കമ്പാർട്ട്മെന്റിൽ വയ്ക്കാതിരിക്കുക.
ഭക്ഷണം കഴിക്കുന്നതുവരെ ലഞ്ച് ബോക്സ് നേരിട്ട് സൂര്യപ്രകാശത്തിൽ വെക്കരുത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates