വേനൽക്കാല ചർമ സംരക്ഷണത്തിന് ഇവ ശ്രദ്ധിക്കാം

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് ചർമ സംരക്ഷണം ഒരു വെല്ലുവിളിയാണ്.

പ്രതീകാത്മക ചിത്രം | Pinterest

എത്ര ശ്രദ്ധിച്ചാലും ചർമത്തിന്റെ സ്വാഭാവികത കാത്ത് സൂക്ഷിക്കാൻ സാധിക്കില്ല .

പ്രതീകാത്മക ചിത്രം | Pinterest

വേനൽ എന്ന വെല്ലുവിളി നേരിടാൻ ഇക്കാര്യങ്ങൾ പരീക്ഷിച്ച് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ആഹാരം ക്രമീകരിക്കുക

വേനൽക്കാലത്ത് ഗോതമ്പ് ഉല്പന്നങ്ങൾ, സോഡ, വറുത്ത ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ നിയന്ത്രിക്കുക. മധുര പദാർത്ഥങ്ങളും സ്റ്റാർച്ചി ഫുഡും ഒഴിവാക്കുന്നത് മുഖകാന്തിക്കും ആരോഗ്യത്തിനും നല്ലതാണ്.

Soda | Pinterest

പിരിമുറുക്കം ഒഴിവാക്കുക

ശരീരകമായും മാനസികമായും ഉണ്ടാകുന്ന പിരിമുറുക്കം ഒഴിവാക്കാൻ പ്രത്യേക ശ്രദ്ധ വേണം. ചില ആളുകളിൽ പിരിമുറുക്കം മുഖക്കുരുവിന് കാരണമാകാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

തെറ്റായ സൗന്ദര്യ വർദ്ധക വസ്തുക്കൾ

വേനൽക്കാലത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾ തിരഞ്ഞടുക്കുമ്പോൾ പ്രത്യേക ശ്രദ്ധ ആവശ്യമാണ്. ചില ഉല്പന്നങ്ങളിലടങ്ങിയിരിക്കുന്ന ചേരുവകൾ മുഖക്കുരുവിന് കാരണമാകാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

വിയർപ്പ് തുടയ്ക്കുക

ചൂടത്ത് പുറത്തിറങ്ങിയാൽ ഉടൻ തന്നെ വിയർപ്പ് തുടച്ചു മാറ്റുക. വിയർപ്പിൽ ടോക്സിനും മറ്റ് മാലിന്യങ്ങളും അടങ്ങിയിട്ടുണ്ട്. വിയർപ്പ് ചർമത്തെ സ്വാഭാവികമായി വൃത്തിയാക്കുന്നുണ്ടെങ്കിലും കൃത്യമായ ഇടവേളകളിൽ വിയർപ്പ് തുടച്ച് മാറ്റണം.

പ്രതീകാത്മക ചിത്രം | Pinterest

മുഖം കഴുകുക

കൃത്യമായ ഇടവേളകളിൽ മുഖം കഴുകുക. ശുദ്ധജലം മുഖത്ത് തളിക്കുന്നതും മുഖക്കുരു തടയുന്നതിന് സഹായകമാണ്.

face wash | Pinterest

പഴങ്ങളും പച്ചക്കറികളും കഴിക്കുക

വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത്തരം ഭക്ഷണങ്ങൾ ആൻറിഓക്സിഡൻസിന്റെയും വിറ്റിമിനുകളുടേയും കലവറയാണ്. മുഖക്കുരുവിന്റെ പാട് മായ്ച്ച് കളയാൻ സഹായിക്കുന്നതിനൊപ്പം മുഖക്കുരു തടയാനും ഇവ സഹായിക്കുന്നു.

Bowl of fruits and vegetables | Pinterest

ഉദാസീനമായ ജീവിത ശൈലി ഒഴിവാക്കുക

വേനൽക്കാലത്ത് ചുറുചുറുക്കോടെ ഇരിക്കാൻ ശ്രദ്ധിക്കണം. യോഗയും വ്യായമവും ചാർമ്മത്തിന് കാന്തി പകരുന്നതോടൊപ്പം മെറ്റബോളിസത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pinterest

സുഖപ്രദമായ വസ്ത്രം ധരിക്കുക

വേനൽക്കാലത്തിന് ഇണങ്ങുന്ന തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കുക.

Cotton dress | Pinterest

ജലാംശം നിലനിർത്തുക

ദിവസവും ധാരളം വെള്ളം കുടിക്കുക. വെള്ളം ശരീരത്തിലെ മാലിന്യത്തെ പുറംതള്ളുന്നതിന് സഹായകമാണ്. ഇത് ചർമകാന്തി വർദ്ധിപ്പിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

വ്യായമത്തിന് ശേഷമുള്ള വൃത്തി

വ്യായമത്തിന് ശേഷം ശരീരവും വ്യായമത്തിനുപയോഗിച്ച ഉപകരണങ്ങളും വൃത്തിയാക്കുക. വ്യായമത്തിന് ശേഷം ത്വക്കിന്റ ഉപരിതലം നിരവധി നിർജജീവ കോശങ്ങൾ കൊണ്ട് നിറയും. ഇത് ഉടൻ തന്നെ നീക്കം ചെയ്യണം.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file