മൊബൈൽ ബാറ്ററി ആയുസു കൂട്ടാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ബാറ്ററി ആയുസ് വർധിപ്പിക്കാനുള്ള ഏക മാർഗം അവ സൂക്ഷിച്ച് ഉപയോഗിക്കുക എന്നതാണ്.

പ്രതീകാത്മക ചിത്രം | Pinterest

എത്ര മാത്രം ബാറ്ററി ചാര്‍ജ് കുറച്ചുപയോഗിക്കുന്നോ അത്രത്തോളം കാലം ബാറ്ററി കേ‌ടു കൂടാതെ നിലനിൽക്കും.

പ്രതീകാത്മക ചിത്രം | Pinterest

ബാറ്ററിയുടെ ആയുസ് അളക്കുന്നതു ചാര്‍ജിങ് സൈക്കിളുകളുടെ എണ്ണത്തിലാണ്. സൈക്കിളുകളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ മാത്രമേ ബാറ്ററി ആയുസ് കൂട്ടാനാവു.

പ്രതീകാത്മക ചിത്രം | Pinterest

‌ബാറ്ററി ചാർജ് നഷ്ടപ്പെടാതെ സഹായിക്കാൻ ഈ പൊടിക്കൈകൾ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

വൈബ്രേഷന്‍ ഓഫാക്കുക

റിങ്ടോണുകളേക്കാള്‍ കൂടുതല്‍ ബാറ്ററി ചാർജ് വൈബ്രേഷൻ ഉപയോഗിക്കും. കഴിവതും റിങ്ടോണ്‍ ഉപയോഗിക്കുക. റിങ്ടോണിനൊപ്പമൊ അതിന് മുൻപോ വൈബ്രേഷൻ ഉപയോഗിക്കുന്നതും ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഹൈ ബ്രൈറ്റ്നസ് ഒഴിവാക്കുക

ബ്രൈറ്റ്നസ് കൂടുന്നതിന് ആനുപാതികമായി ബാറ്ററി ചാര്‍ജും തീരുന്നു. ലോ ബ്രൈറ്റ്നസ് ഉപയോഗിക്കുന്നതു ബാറ്ററി ആയുസു കൂട്ടും. പക്ഷേ ഇതു കണ്ണിനു ഭാവിയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം.

പ്രതീകാത്മക ചിത്രം | Pinterest

കുറഞ്ഞ സ്ക്രീന്‍ ടൈം ഔട്ട്

ഐഫോണ്‍ മോഡലുകളിലും ആന്‍ഡ്രോയ്ഡ് ഫോണുകളിലും സെറ്റു ചെയ്യാനാവുന്ന ടൈം ഔട്ട് സമയങ്ങൾ വ്യത്യാസമുണ്ട്. ഇരു മോഡലുകളിലും ലഭ്യമായതിൽ ഏറ്റവും താഴ്ന്ന ടൈം ഔട്ട് സെറ്റു ചെയ്യുക. ഇതിലൂടെ അൽപം ചാര്‍ജു സംരക്ഷിക്കാം.

Mobile | Pinterest

ബ്ലൂടൂത്ത്, വൈഫൈ അനാവശ്യ ഉപയോഗം വേണ്ട

ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയവ ഉപയോഗത്തിൽ അല്ലാത്തപ്പോൾ ഓഫാക്കുക. ഓണായിരിക്കുമ്പോൾ ഇവ ചെറിയ അളവിൽ ചാര്‍ജു ഉപയോഗിക്കുന്നു. ഓഫാക്കിയാൽ ഈ ചെറിയ അളവു ചാർജ് നഷ്ടപ്പെടാതെ സൂക്ഷിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ബാക്ക്ഗ്രൗണ്ട് ആപ്പുകള്‍ വേണ്ട

ഒരേ സമയം ഒന്നിലധികം ആപ്പുകള്‍ ഫോണുകളില്‍ ഉപയോഗിക്കാന്‍ സാധിക്കും.എന്നാൽ ഇത് ബാറ്ററി ചാര്‍ജ് വേഗം തീർക്കും. കഴിവതും ബാക്ക്ഗ്രൗണ്ടില്‍ ആപ്പുകള്‍ ഉപയോഗിക്കാതിരിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

അനാവശ്യ നോട്ടിഫിക്കേഷനുകള്‍ ഓഫാക്കുക

ചെറു കമ്പനികൾ അവരുടെ സർവീസുകളെക്കുറിച്ചു നോട്ടിഫിക്കേഷന്‍ മെസേജുകള്‍ അയക്കുന്നു. ഇവ ഒഴിവാക്കുകയാണെങ്കിൽ ഒരു പരിധി വരെ ബാറ്ററി ചാര്‍ജ് കാത്തു സൂക്ഷിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

പുഷ് ഇമെയില്‍

പുഷ് ഇമെയില്‍ ഒരു മണിക്കൂര്‍ സമയത്തേക്കു സെറ്റുചെയ്യുക. ഇനി കൂടുതൽ മെയിലുകൾ എല്ലാ മണിക്കൂറിലും എത്തുന്നവരാണെങ്കിൽ 15 മിനിട്ട്, അരമണിക്കൂര്‍ എന്നിങ്ങനെ ക്രമീകരിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

പവര്‍ സേവിങ് മോഡ് ഉപയോഗിക്കുക

സേവിങ് മോഡ് ബാറ്ററി ആയുസ് വർധിപ്പിക്കാനായി ഹാൻഡ്സെറ്റ് നിർമാതാക്കൾ നിർദേശിക്കുന്ന ഒരു പ്രധാന മാര്‍ഗം. സേവിങ് മോഡ് ചാര്‍ജു നഷ്ടപ്പെടാതെ കാക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

വയര്‍ലെസ് ചാര്‍ജിംഗ് ഒഴിവാക്കുക

വയര്‍ലെസ് ചാര്‍ജർ ഉപയോഗിക്കുവാൻ കൂടുതൽ എളുപ്പമാണ്. പക്ഷേ ഇതു ബാറ്ററിക്കു നന്നല്ലെന്നു വിദഗ്ധർ പറയുന്നു. ഇതുപയോഗിക്കുമ്പോള്‍ ഫോണ്‍ അധികമായി ചൂടാകുന്നു. ഇതും ബാറ്ററിക്കു കേടാണ്.

പ്രതീകാത്മക ചിത്രം | Pinterest

സാധാരണ താപനിലയില്‍ സൂക്ഷിക്കുക

അധികചൂടും അധിക തണുപ്പും ലിഥിയം-അയൺ ബാറ്ററികള്‍ക്കു നല്ലതല്ല. എപ്പോഴും ഫോണ്‍ സാധാരണ താപനിലയില്‍ സൂക്ഷിക്കുക.

Mobile | Pinterest

ചാര്‍ജ് തീരാന്‍ അുവദിക്കരുത്

ബാറ്ററി ചാര്‍ജ് തീരുന്നതിനു മുൻപ് ചാര്‍ജു ചെയ്യുക. ലീഥിയം ഇയോണ്‍ ബാറ്ററികളില്‍ 40 - 80 ശതമാനത്തിന് ഇടയില്‍ ചാര്‍ജു നിലനിര്‍ത്തുക.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File