ഹെയർ ഡൈ പുരട്ടുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്

സമകാലിക മലയാളം ഡെസ്ക്

ഇന്ന് പലരും ഹെയർ ഡൈ ഉപയോഗിക്കുന്നവരാണ്.

Hair dye

നരമുടി മറയ്ക്കാനും സ്റ്റൈലിഷ് ലുക്ക് ലഭിക്കാനുമായി ഡൈ ചെയ്യുന്നത് സാധാരണമായിക്കഴിഞ്ഞു.

Hair dye

എന്നാൽ ശരിയായ രീതിയിൽ ഉപയോഗിക്കാത്ത ഹെയർ ഡൈ മുടിക്കും ശിരോചർമ്മത്തിനും ദോഷം ചെയ്യാൻ സാധ്യതയുണ്ട്.

Hair dye

മുടിയിൽ ഹെയർ ഡൈ പുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

Hair dye

പാച്ച് ടെസ്റ്റ്

ഹെയർ ഡൈ ഉപയോഗിക്കുന്നതിന് 24 മുതൽ 48 മണിക്കൂർ മുൻപ് പാച്ച് ടെസ്റ്റ് ചെയ്യണം. കൈയുടെ ഉള്ളഭാഗത്തോ ചെവിയുടെ പിന്നിലോ ചെറിയ അളവിൽ ഡൈ പുരട്ടി അലർജി ഉണ്ടാകുന്നുണ്ടോ എന്ന് പരിശോധിക്കുക.

Patch test

ഗുണമേന്മ

കുറഞ്ഞ നിലവാരമുള്ള ഡൈകൾ തലച്ചർമ്മത്തിന് ദോഷകരമായേക്കാം. വിശ്വാസമുള്ള ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ മാത്രം ഉപയോഗിക്കുക.

Hair dye

നിർദേശങ്ങൾ വായിക്കുക

ഡൈ പാക്കറ്റിലുള്ള നിർദേശങ്ങൾ ശ്രദ്ധാപൂർവം വായിച്ച ശേഷം മാത്രമേ ഉപയോഗിക്കാവൂ. കൂടുതൽ സമയം വെച്ചാൽ നിറം നല്ലതാകുമെന്ന് കരുതരുത്.

Hair dye

ഗ്ലൗസ് ധരിക്കുക

ഡൈയിലെ രാസവസ്തുക്കൾ കൈയുടെ ചർമ്മത്തെ ബാധിക്കാം. അതിനാൽ ഗ്ലൗസ് ഉപയോഗിക്കുന്നത് സുരക്ഷിതമാണ്.

gloves

മുറിവുണ്ടെങ്കിൽ ഡൈ ഒഴിവാക്കുക

തലയിൽ മുറിവോ ചൊറിച്ചിലോ ഉണ്ടെങ്കിൽ ഹെയർ ഡൈ ഉപയോഗിക്കരുത്. ഇത് അസ്വസ്ഥത വർധിപ്പിക്കാൻ ഇടയാക്കും.

Hair dye

കണ്ണുകൾ ശ്രദ്ധിക്കുക

ഡൈ കണ്ണിൽ പോയാൽ ഉടൻ തന്നെ ശുദ്ധജലത്തിൽ കഴുകണം. അസ്വസ്ഥത തുടരുകയാണെങ്കിൽ ഡോക്ടറെ കാണുക.

Hair dye

പരിചരണം നൽകുക

ഡൈ ചെയ്ത ശേഷം ഹെയർ മാസ്ക്, കണ്ടീഷണർ, ഓയിൽ എന്നിവ ഉപയോഗിച്ച് മുടിയെ സംരക്ഷിക്കുക. സൾഫേറ്റ് കുറഞ്ഞ ഷാംപൂ തിരഞ്ഞെടുക്കുന്നതും നല്ലതാണ്.

Conditioner

പ്രകൃതിദത്ത മാർഗങ്ങൾ

ഹെന്ന, ഇൻഡിഗോ പോലുള്ള പ്രകൃതിദത്ത മാർഗങ്ങൾ ഉപയോ​ഗിക്കുന്നതാണ് ഏറ്റവും നല്ലത്.

പ്രതീകാത്മക ചിത്രം | AI generated

ഗർഭിണികളും അലർജി ഉള്ളവർ

ചില രാസവസ്തുക്കൾ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാനിടയുള്ളതിനാൽ ഗർഭിണികളും അലർജി ഉള്ളവരും വിദഗ്ധരുടെ നിർദേശം തേടുന്നത് സുരക്ഷിതമാണ്.

Doctor | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file