ബ്രെഡ് വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ടോ?

സമകാലിക മലയാളം ഡെസ്ക്

തിരക്കുപിടിച്ച ജീവിതമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ടാണ് ബ്രേക്ക്ഫാസ്റ്റാണ് ബ്രെഡ്.

Bread | Pinterest

എന്നാൽ, ബ്രെഡ് വാങ്ങുമ്പോൾ എല്ലാവരും അത്ര ശ്രദ്ധ പാലിക്കാറില്ല.

Bread | Pinterest

പാക്കേജിങ്, മൃദുത്വം, നിറം, സുഗന്ധം എന്നിവയിൽ ശ്രദ്ധ കൊടുക്കുന്നത് ആരോഗ്യപരമായും രുചികരമായും മികച്ച ബ്രെഡ് തിരഞ്ഞെടുക്കുന്നതിൽ സഹായിക്കുന്നു.

Bread | Pinterest

ബ്രെഡ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം.

Bread | Pinterest

പഞ്ചസാര‌

ബ്രെഡ് നിർമിക്കുന്നതിന് യീസ്റ്റ് ആക്ടീവ് ആകാൻ പഞ്ചസാര ഉപയോ​ഗിക്കാറുണ്ട്. അതിനാൽ ബ്രെഡ് വാങ്ങുമ്പോൾ ലേബൽ പ്രത്യേകം ശ്രദ്ധിക്കുക ബ്രെഡിൽ പഞ്ചസാര എത്രത്തോളം അടങ്ങിയിട്ടുണ്ടെന്ന് പരിശോധിക്കുക. ചിലർ ബ്രെഡിന്റെ ഈർപ്പം നിലനിർത്തുന്നതിന് പഞ്ചസാര അധികം ചേർക്കാറുണ്ട്.

Bread | Pinterest

ഉപ്പ്

മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ പഠനത്തിൽ, ഒരു കഷ്ണം ബ്രെഡിൽ 100 മുതൽ 200 മില്ലിഗ്രാമിൽ കൂടുതൽ സോഡിയം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ബ്രെഡ് വാങ്ങുന്നതിന് മുൻപ് ലേബൽ പരിശോധിച്ച് ഉപ്പിന്റെ അളവു ഉറപ്പാക്കിയ ശേഷം വാങ്ങുക.

Bread | Pinterest

ചേരുവകൾ

ബ്രെഡ് പാക്കറ്റിന് മുന്നിൽ പറയുന്നതാകണമെന്നില്ല കമ്പനി പിന്നിലെ ലേബലിൽ പറയുക. ബ്രെഡിന്റെ രുചിയും ചെലവും കുറയ്ക്കുന്നത് മറ്റ് ചേരുവകളും ഇവയ്ക്കൊപ്പം ചേർക്കും. അതിനാൽ ലേബൽ നോക്കി ചേരുവകൾ കൃത്യമായി പരിശോധിച്ച ശേഷം മാത്രം ബ്രെഡ് തെരഞ്ഞെടുക്കുക.

Bread | Pinterest

കാലാവധി

എല്ലാ ഭക്ഷണങ്ങൾക്കും ഉപയോഗിക്കാനുള്ള കാലാവധിയുണ്ട്. കാലാവധി കഴിഞ്ഞ ബ്രെഡ് ഉപയോ​ഗിക്കുന്നത് ആരോ​ഗ്യത്തിന് ദോഷമാണ്. അതുകൊണ്ട് പാക്കിന് പിന്നിലെ കാലാവധി തീയതി കൃത്യമായി പരിശോധിക്കണം.

Bread | Pinterest

പ്രിസർവേറ്റീവുകൾ

ബ്രെഡ് ഫ്രഷ് ആയിരിക്കാൻ മിക്ക കമ്പനികളും പ്രിസർവേറ്റീവുകളും അഡിറ്റീവുകളും ഉപയോ​ഗിക്കും. ഇതാണ് ബ്രെഡിന്റെ രുചിക്ക് പിന്നിൽ. എന്നാൽ അഡിറ്റീവുകൾ ചേർന്ന ബ്രെഡ് പരമാവധി കുറയ്ക്കുന്നതാണ് നല്ലത്.

Bread | Pinterest

ഫൈബർ

ബ്രെഡ് നിർമാണത്തിൽ പ്രോസസിങ് സമയത്ത് നാരുകൾ വലിയ തോതിൽ നഷ്ടമാകാൻ സാധ്യതയുണ്ട്. എന്നാൽ നാരുകൾ നിലനിർത്തിയും ബ്രെഡ് നിർമിക്കാം. അത്തരം ബ്രെഡുകൾ ലേബൽ നോക്കി പരിശോധിച്ച ശേഷം വാങ്ങിക്കാവുന്നതാണ്.

Bread | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File