മാർക്കറ്റിലെ എല്ലാ വീറ്റ് ബ്രെഡും ഒറിജിനലാണോ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഹെൽത്തിയാണെന്ന് കരുതി നമ്മൾ നമ്മൾ വാങ്ങുന്ന ഒന്നാണ് വീറ്റ് ബ്രെഡുകൾ.

Wheat bread

എന്നാൽ ബ്രൗൺ നിറമുള്ള എല്ലാ ബ്രെഡുകളും യഥാർത്ഥ വീറ്റ് ബ്രെഡ് അല്ലെന്ന കാര്യം അറിയാമോ?

Wheat bread

ചില ബ്രെഡുകളിൽ മൈദയും പഞ്ചസാരയും കൂടുതലായി ചേർക്കാറുണ്ട്. അതുകൊണ്ട് ഹെൽത്തി എന്ന് കരുതി വാങ്ങുന്നതിന് മുമ്പ് പാക്കറ്റിലെ ചില വിവരങ്ങൾ പരിശോധിക്കുന്നത് വളരെ പ്രധാനമാണ്.

Wheat bread

യഥാർഥ വീറ്റ് ബ്രെഡ് എങ്ങനെ തിരിച്ചറിയാമെന്ന് നോക്കാം.

Wheat bread

മൈദ ഉപയോ​ഗിച്ചുണ്ടാക്കുന്ന ബ്രെഡ് സോഫ്റ്റ് ആയിരിക്കും, എന്നാൽ വീറ്റ് ബ്രെഡ് അല്പം കടുപ്പമുള്ളതും ഭാരമുള്ളതുമായിരിക്കും.

Wheat bread

വീറ്റ് ബ്രെഡിന്റെ ഘടന അൽപം തരുതരുപ്പുള്ളതായി അനുഭവപ്പെടും

Wheat bread

മൈദ ബ്രെഡ് കഴിക്കുമ്പോൾ അത് വായയുടെ മുകൾഭാഗത്തും പല്ലിലും ഒട്ടിപ്പിടിക്കാൻ സാധ്യതയുണ്ട്. എന്നാൽ ഹോൾ വീറ്റ് ബ്രെഡിന് അങ്ങനെ ഉണ്ടാവില്ല.

Wheat bread

മൾട്ടിഗ്രെയിൻ ബ്രെഡ് വാങ്ങുമ്പോഴും ഗോതമ്പിന്റെ അളവ് എത്രയുണ്ടെന്ന് പരിശോധിക്കണം.

Wheat bread

അതുപോലെ 'ഹോൾ ഗ്രെയിൻ' എന്ന് രേഖപ്പെടുത്തിയവ തെരഞ്ഞെടുക്കാൻ ശ്രമിക്കുക.

Wheat bread

പാക്കറ്റിൽ 'നോ ആഡഡ് കളർ' എന്ന് എഴുതിയിട്ടുണ്ടെങ്കിൽ അത് കൂടുതൽ സുരക്ഷിതമാണ്.

Wheat bread

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file