ഇലക്ട്രിക് വാഹന ചാർജിങ്; ചെറിയ പിഴവും വലിയ അപകടം ഉണ്ടാക്കും

സമകാലിക മലയാളം ഡെസ്ക്

ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം ദിനംപ്രതി ഉയരുകയാണ്.

പ്രതീകാത്മക ചിത്രം | Pinterest

അതിനാൽ ചാർജിങ് സമയത്തെ സുരക്ഷയും അത്രതന്നെ പ്രധാനമാണ്.

പ്രതീകാത്മക ചിത്രം | Pinterest

ചെറിയ അശ്രദ്ധ പോലും തീപിടിത്തം പോലുള്ള ഗുരുതര അപകടങ്ങൾക്ക് വഴിവയ്ക്കാം.

പ്രതീകാത്മക ചിത്രം | AI Generated

സുരക്ഷിതമായ ഇവി ചാർജിങിനായി നിർബന്ധമായി പാലിക്കേണ്ട ചില പ്രധാന കാര്യങ്ങൾ അറിയാം

പ്രതീകാത്മക ചിത്രം | Pinterest

എക്സ്റ്റൻഷൻ ബോർഡുകൾ ഒഴിവാക്കുക

ഇലക്ട്രിക് കാറുകൾ ചാർജ് ചെയ്യാൻ വലിയ അളവിൽ വൈദ്യുതിയും കൂടുതൽ സമയവും ആവശ്യമാണ്. സാധാരണ എക്സ്റ്റൻഷൻ കോഡുകൾ ഈ ലോഡ് താങ്ങാൻ ശേഷിയുള്ളതാകില്ല. ഇത് വയറുകൾ അമിതമായി ചൂടാകാനും തീപിടുത്തമുണ്ടാകാനും കാരണമാകും.

Extension boards | Pinterest

ഒറിജിനൽ ചാർജർ മാത്രം ഉപയോ​ഗിക്കുക

വാഹനത്തിന്റെ ബാറ്ററിക്കും ഇലക്ട്രിക്കൽ സിസ്റ്റത്തിനും അനുയോജ്യമായ രീതിയിലാണ് ഒറിജിനൽ ചാർജറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

വിലകുറഞ്ഞതോ പ്രാദേശികമായി നിർമ്മിച്ചതോ ആയ ചാർജറുകൾ ഉപയോഗിക്കുന്നത് ബാറ്ററിയുടെ ആയുസ്സ് കുറയ്ക്കുകയും തീപിടുത്ത സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

കേബിളുകൾ ‌പരിശോധിക്കുക

ചാർജിങ് കേബിളിൽ ചെറിയ വിള്ളലുകളോ പൊട്ടലുകളോ ഉണ്ടോ എന്ന് എപ്പോഴും പരിശോധിക്കണം. പ്ലഗ് ലൂസ് ആയിരിക്കുകയോ ചാർജ് ചെയ്യുമ്പോൾ കേബിൾ അമിതമായി ചൂടാകുകയോ ചെയ്താൽ ഉടനടി അത് മാറ്റിസ്ഥാപിക്കണം.

പ്രതീകാത്മക ചിത്രം | AI Generated

ചാർജിങ് സ്ഥലം വായുസഞ്ചാരമുള്ളതാകണം

ചാർജ് ചെയ്യുമ്പോൾ സ്വാഭാവികമായും ചൂട് ഉൽപ്പാദിപ്പിക്കപ്പെടും. ഈ ചൂട് പുറത്തുപോകാൻ മതിയായ വായുസഞ്ചാരമുള്ള ഇടമായിരിക്കണം ചാർജിങിനായി തിരഞ്ഞെടുക്കേണ്ടത്. ഈർപ്പമുള്ള സ്ഥലത്തോ മഴവെള്ളം കയറാൻ സാധ്യതയുള്ള ഇടങ്ങളിലോ ചാർജിങ് ഒഴിവാക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഓവർ ചാർജിങ് ഒഴിവാക്കാം

മിക്ക വാഹനങ്ങളിലും ഓട്ടോ-കട്ട്-ഓഫ് സംവിധാനം ഉണ്ടെങ്കിലും, ബാറ്ററി ഫുൾ ആയ ശേഷവും ദീർഘനേരം പ്ലഗ്-ഇൻ ചെയ്ത് വയ്ക്കുന്നത് നല്ലതല്ല. ചാർജിങ് പൂർത്തിയായാൽ ഉടൻ അൺപ്ലഗ് ചെയ്യുന്നത് സുരക്ഷ ഉറപ്പാക്കും.

പ്രതീകാത്മക ചിത്രം | Pinterest

വയറിങിലെ സുരക്ഷ

ഇവി ചാർജിങിനായി വീട്ടിൽ പ്രത്യേക സർക്യൂട്ടും ശരിയായ ശേഷിയുള്ള MCB ഉം സ്ഥാപിക്കുന്നത് ഉചിതമാണ്. പഴയതോ ദുർബലമോ ആയ വയറിങ് സിസ്റ്റം ഓവർലോഡ് ആകുന്നത് അപകടകരമാണ്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File