എല്ലാ ടിഷ്യൂ പേപ്പറും ഒരുപോലെയല്ല! ശരിയായത് തിരഞ്ഞെടുക്കാം?

സമകാലിക മലയാളം ഡെസ്ക്

ടിഷ്യൂ പേപ്പർ ഇന്ന് മിക്ക വീടുകളിലും ഓഫീസുകളിലും വാഹനങ്ങളിലും സ്ഥിരമായി ഉപയോഗിക്കുന്ന ഒരു അവശ്യവസ്തുവാണ്.

Tissue paper

എന്നാൽ കടയിൽ നിന്ന് വാങ്ങുമ്പോൾ പലരും വിലയോ ബ്രാൻഡോ ഉപയോ​ഗമോ നോക്കാതെയാണ് തിരഞ്ഞെടുക്കുന്നത്.

Tissue paper

ശരിയായ ടിഷ്യൂ തിരഞ്ഞെടുക്കുന്നത് കൂടുതൽ ശുചിത്വവും മികച്ച ഉപയോഗാനുഭവവും ഉറപ്പാക്കേണ്ടതുണ്ട്.

Tissue paper

ടിഷ്യൂ പേപ്പർ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ നോക്കാം.

Tissue paper

നല്ല മൃദുത്വം, അധികം വെള്ളം ഒപ്പിയെടുക്കാനുള്ള ശേഷി, രാസവസ്തുക്കളില്ലാത്ത ഹൈപ്പോഅലർജെനിക് ഘടന എന്നിവ നോക്കിയാണ് ടിഷ്യൂ പേപ്പറുകൾ വാങ്ങേണ്ടത്.

Tissue paper

ഒന്നിൽ കൂടുതൽ പാളികളുള്ള ടിഷ്യൂ പേപ്പറുകൾ ഉപയോഗിക്കുന്നതാണ് ഉത്തമം. ഇത് ടിഷ്യൂ പേപ്പറുകൾ എളുപ്പത്തിൽ കീറിപ്പോകാതെയിരിക്കാൻ സഹായിക്കുകയും കൂടുതൽ ​ഗുണം ഉറപ്പാക്കുകയും ചെയ്യും.

Tissue paper

നിങ്ങളുടെ ആവശ്യാനുസരണം (ഫേഷ്യൽ ടിഷ്യൂ, ടേബിൾ നാപ്കിൻ, ടോയ്‌ലറ്റ് പേപ്പർ) അനുയോജ്യമായ അളവിലുള്ളവ തിരഞ്ഞെടുക്കുക.

Tissue paper

ബ്ലീച്ചിങിനായി ക്ലോറിനോ കൃത്രിമ സുഗന്ധദ്രവ്യങ്ങളോ ഉപയോഗിക്കാത്ത ടിഷ്യൂ പേപ്പറാണ് തിരഞ്ഞെടുക്കേണ്ടത്. ഇവ ചർമ്മത്തിന് അലർജി ഉണ്ടാക്കാനുള്ള സാധ്യത കുറയ്ക്കും.

Tissue paper

മുഖം പോലുള്ള അതിലോലമായ ഭാഗങ്ങളിൽ ഉപയോഗിക്കുമ്പോൾ അത്രയും മൃദുവായ ടിഷ്യൂ പേപ്പറുകളാണ് ഉപയോഗിക്കേണ്ടത്.

Tissue paper

പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പുനരുപയോഗിച്ച പൾപ്പ് അല്ലെങ്കിൽ മുള എന്നിവ ഉപയോഗിച്ച് നിർമ്മിച്ചവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

Tissue paper

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika