വേനൽ യാത്ര പ്ലാൻ ചെയ്തോ? പാക്കിങ് ലിസ്റ്റിൽ ഇവ മിസ് ചെയ്യരുത്

സമകാലിക മലയാളം ഡെസ്ക്

വേനല്‍ക്കാലയാത്രകള്‍ പലപ്പോഴും നമ്മെ ബുദ്ധിമുട്ടിക്കാറുണ്ടല്ലേ...

പ്രതീകാത്മക ചിത്രം | Pinterest

വേനൽക്കാലത്തുണ്ടാകുന്ന ചൂടും പൊടിയും ശരീരത്തെ ക്ഷീണിപ്പിക്കുന്നതാണ് ഇതിന് കാരണം.

Tourist | Pinterest

എന്നാൽ യാത്രാപ്രേമികള്‍ക്ക് വേനൽക്കാല യാത്ര സുഗമമാക്കാന്‍ കൈയില്‍ കരുതേണ്ട ചില അവശ്യസാധനങ്ങൾ പറഞ്ഞുതരാം.

Tourist | Pinterest

സണ്‍സ്‌ക്രീന്‍

വേനല്‍ക്കാലത്തെ യാത്രകളില്‍ സണ്‍സ്‌ക്രീന്‍ കരുതേണ്ടത് അത്യവശ്യമാണ്. സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്ന് ചര്‍മത്തെ സംരക്ഷിച്ച് കരിവാളിപ്പ് തടയുന്നു. പുറത്തു പോകുന്നതിന് അര മണിക്കൂര്‍ മുമ്പെങ്കിലും സണ്‍സ്‌ക്രീന്‍ പുരട്ടുന്നത് കൂടുതല്‍ ഗുണം നല്‍കും.

Sunscreen | Pinterest

ഐ മാസ്‌ക്

വേനൽക്കാലത്തിലെ കഠിനമായ ചൂടിൽ യാത്ര ചെയ്യുമ്പോൾ ശരീരത്തോടൊപ്പം കണ്ണുകളും വേഗത്തിൽ ക്ഷീണിക്കും. ഈ സാഹചര്യത്തിൽ കൂളിങ് ഐ മാസ്കുകൾ ഏറെ സഹായകരമാണ്

Eye mask | Pinterest

വൈഡ്-ബ്രിംഡ് സണ്‍ ഹാറ്റ്

സണ്‍സ്‌ക്രീനിന് പുറമെ വലിയ ഷേയ്ഡുകളുള്ള തൊപ്പികളും വേനല്‍ക്കാല യാത്രകളില്‍ നിങ്ങളുടെ ചര്‍മത്തെ സംരക്ഷിക്കുന്നു.

Wide-brimmed sun hat | Pinterest

സണ്‍ഗ്ലാസ്

യാത്ര ചെയ്യുമ്പോള്‍ കണ്ണിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. കണ്ണിന്റെ സ്‌ട്രെയ്ന്‍ കുറച്ച് സൂര്യപ്രകാശത്തില്‍ നിന്നും പൊടിപടലങ്ങളില്‍ നിന്നും കണ്ണിന് സംരക്ഷണം നല്‍കാന്‍ സണ്‍ഗ്ലാസ്സ്് കൂടെ കരുതണം.

Sunglass | Pinterest

വൈറ്റ് വൈപ്പുകള്‍

വേനലിലെ കൊടും ചൂടും വരണ്ട കാറ്റും പൊടിപടലങ്ങളും ചര്‍മത്തെ സാരമായി ബാധിക്കും. എന്നാല്‍ ഇവയില്‍ നിന്നെല്ലാം താത്ക്കാലിക ആശ്വാസം നല്‍കാന്‍ വെറ്റ് വൈപ്പുകള്‍ക്ക് സാധിക്കും. ചെറിയ നനവോടെ സുഗന്ധം പരത്തുന്ന വെറ്റ് വൈപ്പുകള്‍ ഉപയോഗിച്ച് വിയര്‍പ്പും പൊടിപടലങ്ങളും തുടച്ചെടുക്കുന്നത് ശരീരത്തെ ഫ്രഷാക്കാന്‍ സഹായിക്കുന്നു.

wet wipes | Pinterest

റീയൂസബിള്‍ വാട്ടര്‍ ബോട്ടില്‍

പ്ലാസ്റ്റിക് ബോട്ടിലുകളില്‍ വെള്ളം കുടിക്കുന്നത് ആരോഗ്യത്തെയും ബാധിക്കുന്നു. പുനരുപയോഗിക്കാവുന്ന കുപ്പികള്‍ ആരോഗ്യത്തെ സംരക്ഷിക്കുന്നതോടൊപ്പം പ്രകൃതി മലിനമാകുന്നത് തടയുന്നു.

water bottle | Pinterest

കുട

മഴക്കാലത്ത് മാത്രമല്ല വേനല്‍ക്കാലത്തും കുടകള്‍ കയ്യില്‍ കരുതണം. ചുട്ടുപൊള്ളുന്ന ചൂടില്‍ നിന്നും കണ്ണു മഞ്ഞളിക്കുന്ന വെയിലില്‍ നിന്നും ഒരു പരിധിവരെ സംരക്ഷണമേകാന്‍ കുടകള്‍ക്ക് സാധിക്കും.

umbrella | Pinterest

വേനല്‍ക്കാല വസ്ത്രങ്ങള്‍

വേനല്‍ക്കാല യാത്രകള്‍ക്കൊരുങ്ങുമ്പോള്‍ സമ്മര്‍ ഫ്രണ്ട്‌ലി വസ്ത്രങ്ങള്‍ പാക്ക് ചെയ്യുന്നത് അതിരൂക്ഷമായ കാലാവസ്ഥയില്‍ നിന്നും സംരക്ഷണമേകാന്‍ സഹായിക്കും. കനം കുറഞ്ഞതും ഇളം നിറങ്ങളിലുമുള്ള കോട്ടണ്‍ വസ്ത്രങ്ങളാണ് വേനല്‍ ചൂടിന് അഭികാമ്യം.

summer dress | Pinterest

ഹാന്‍ഡ് സാനിറ്റൈസര്‍

പൊതു ശൗചാലയങ്ങള്‍ മുതല്‍ തിരക്കേറിയ കടകളും മ്യൂസിയങ്ങളും വരെ നീളുന്ന യാത്രകളില്‍ കൈകള്‍ അണുവിമുക്തമായി സൂക്ഷിക്കേണ്ടത് അത്യവശ്യമാണ്. ഹാന്‍ഡ് സാനിറ്റൈസര്‍ ഇടയ്ക്കിടെ ഉപയോഗിക്കുന്നത് രോഗാണുക്കളില്‍ നിന്നും രക്ഷനേടാന്‍ സഹായിക്കും.

sanitizer | Pinterest

നെക്ക് പില്ലോ

യാത്രകളില്‍ നല്ല ഉറക്കം കിട്ടാന്‍ നെക്ക് പില്ലോ ഉപകരിക്കും. തലയിണകള്‍ കഴുത്തിനെ പൊതിയുന്നതുകൊണ്ടുതന്നെ കഴുത്തുവേദന ഉണ്ടാകുന്നില്ല.

neck pillow | Pinterest

ഫസ്റ്റ് എയ്ഡ് കിറ്റ്

ദൂരയാത്രകള്‍ പോകുമ്പോള്‍ മറക്കാതെ കൂടെ കരുതേണ്ട ഒന്നാണ് ഫസ്റ്റ് എയ്ഡ് കിറ്റ്. ബാന്‍ഡേജ്, ആന്റിബയോട്ടിക്കുകള്‍, അലര്‍ജിക്കുള്ള മരുന്നുകള്‍, ശരീരവേദന മാറ്റാനുള്ള മരുന്നുകള്‍ തുടങ്ങിയവ ഫസ്റ്റ് എയ്ഡ് കിറ്റില്‍ കരുതണം.

first aid kit | Pinterest

ഇലക്ട്രോണിക് സാധനങ്ങൾ

മൊബൈൽ ചാർജർ, പവർ ബാങ്ക്, ആവശ്യമായ കേബിളുകൾ എന്നിവ മറക്കരുത്.

Mobile charger, power bank | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File