മൺസൂണിൽ അടുക്കളയിൽ ഇക്കാര്യങ്ങൾ നിർബന്ധം

സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്ത് പലതരം ബുദ്ധിമുട്ടുകളാണ് നമുക്ക് ഉണ്ടാകുന്നത്.

പ്രതീകാത്മക ചിത്രം | Pexels

പലതരം പകർച്ചാവ്യാധികളും പനിയും എല്ലാം ഈ കാലത്ത് നമ്മളെ അലട്ടിക്കൊണ്ടിരിക്കും.

പ്രതീകാത്മക ചിത്രം | pexels

മഴക്കാലങ്ങളിൽ വ്യക്തി ശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് വീട് വൃത്തിയാക്കി വെയ്ക്കുന്നതും.

Kitchen | Pexels

അതിൽ നമ്മൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടത് അടുക്കളയിലാണ്. കാരണം ഈർപ്പത്തിലൂടേയും വായുവിലൂടേയുമാണ് വൈറസുകൾ പടരുന്നത്.

പ്രതീകാത്മക ചിത്രം | Pexels

പാചകം ചെയ്യുന്നതുകൊണ്ട് തന്നെ അടുക്കളയിൽ എപ്പോഴും ഈർപ്പം ഉണ്ടാകുന്നു. ഇത് ഭക്ഷണ സാധനങ്ങൾ പെട്ടെന്ന് കേടുവരാൻ കാരണമാകുകയും രോ​ഗങ്ങൾ പിടിപെടാൻ കാരണമാവുകയും ചെയ്യുന്നു.

പ്രതീകാത്മക ചിത്രം | Pexels

സുഗന്ധവ്യഞ്ജനങ്ങൾ

അടുക്കളയിൽ എപ്പോഴും സൂക്ഷിച്ചവെയ്ക്കുന്ന ഒന്നാണ് സുഗന്ധവ്യഞ്ജനങ്ങൾ. എന്നാൽ ശരിയായ രീതിയിൽ ഇത് സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടായിപ്പോകുന്നു. മഴക്കാലത്ത് ഈർപ്പമില്ലാത്ത സ്ഥലത്താവണം സുഗന്ധവ്യഞ്ജനങ്ങൾ സൂക്ഷിക്കേണ്ടത്.

Mixed Spices | Pexels

എക്സ്ഹോസ്റ്റ് ഫാൻ

പാചകം ചെയ്യുമ്പോൾ അടുക്കളയിൽ ചൂട് തങ്ങി നിൽക്കുകയും ഇത് ഈർപ്പം ഉണ്ടാവാൻ കാരണമാവുകയും ചെയ്യുന്നു. അതിനാൽ തന്നെ അടുക്കളയിൽ എക്സ്ഹോസ്റ്റ് ഫാൻ ആവശ്യമാണ്. ഇത് ഇടയ്ക്കിടെ വൃത്തിയാക്കാൻ ശ്രദ്ധിക്കണം. പൊടിപടലങ്ങൾ അടിഞ്ഞുകൂടുമ്പോൾ അസുഖങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്.

പ്രതീകാത്മക ചിത്രം | Pexels

വായുകടക്കാത്ത പാത്രങ്ങൾ

ഭക്ഷണ സാധനങ്ങൾ വായുക്കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഉപ്പ്, പഞ്ചസാര തുടങ്ങിയവ വായുസമ്പർക്കം ഉണ്ടാവാത്ത രീതിയിൽ സൂക്ഷിക്കാം.

പ്രതീകാത്മക ചിത്രം | Pexels

സിങ്ക് പൈപ്പുകളും ഡ്രെയിനുകളും

ഭക്ഷണാവശിഷ്ടങ്ങളും അഴുക്കും അടിഞ്ഞുകൂടിയാൽ അണുക്കൾ വളരുകയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു. അതിനാൽ തന്നെ ഡ്രെയിൻ എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാൻ ശ്രദ്ധിക്കണം.

kitchen sink | Pexels

പഴങ്ങളും പച്ചക്കറികളും

പഴങ്ങളും പച്ചക്കറികളും ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ ഇത് പെട്ടെന്ന് കേടായിപ്പോകുന്നു. പ്രത്യേകിച്ചും മഴക്കാലങ്ങളിൽ സൂക്ഷിക്കുമ്പോൾ ശ്രദ്ധിക്കാം.

Fruits | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File