മഴ നനഞ്ഞ് പനി പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്ത് എത്ര സൂക്ഷിച്ചു കുടപിടിച്ചാലും നമ്മൾ നനഞ്ഞുകുളിച്ചിട്ടുണ്ടാവും.

kerala rain

എന്നാൽ ഇത് രോ​ഗപ്രതിരോധശേഷി കുറയ്ക്കുകയും പെട്ടെന്ന് അണുബാധയുണ്ടാവാനുള്ള സാധ്യത കൂട്ടുകയും ചെയ്യുന്നു.

woman cold | Meta AI Image

ചില ലളിതമായ ആരോഗ്യശീലങ്ങൾ പാലിച്ചാൽ അസുഖസാധ്യത കുറയ്ക്കാനും മഴക്കാലം ആരോഗ്യത്തോടെ ആസ്വദിക്കാനും കഴിയും.

steam for cold | Meta AI Image

നനഞ്ഞ വസ്ത്രം

മഴ നനഞ്ഞു വീട്ടിലെത്തിയാൽ ആദ്യം ചെയ്യേണ്ടത് നനഞ്ഞ വസ്ത്രം മാറ്റുകയെന്നതാണ്. നനഞ്ഞ വസ്ത്രം ശരീരതാപനില കുറയ്ക്കാൻ കാരണമാകും. ഇത് ശരീരം ദീർഘനേരം തണുക്കാനും ജലദോഷം പോലുള്ള രോ​ഗാവസ്ഥകൾ പിടിപ്പെടാനും കാരണാകും. മാത്രമല്ല, ദീർഘനേരം നനയുന്നതു കാരണം ചർമപ്രശ്നങ്ങളുണ്ടാകാനും സാധ്യതയുണ്ട്.

Things to do to avoid getting fever during the rainy season

ചൂടുവെള്ളത്തിൽ കുളി

ശേഷം ചെറു ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരതാപനില മെച്ചപ്പെടാനും, ചർമത്തിൽ നിന്ന് മാലിന്യം നീക്കാനും സഹായിക്കും. ഇത് അണുബാധയുണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നു.

shower | Meta AI Image

തലമുടി

കുളിച്ച ശേഷം തലമുടി നന്നായി ഉണങ്ങാൻ ശ്രദ്ധിക്കണം. കാരണം നനഞ്ഞ മുടി ശരീരതാപനില കുറയ്ക്കാൻ കാരണമാകും. ഇത് ശരീരം തണുക്കാനും പ്രതിരോധശേഷി കുറയ്ക്കാനും കാരണമാകും.

Things to do to avoid getting fever during the rainy season |

കാൽ പാദങ്ങൾ

മഴയത്ത് പുറത്തു നിന്ന് വരുമ്പോൾ നിരവധി ബാക്ടീരിയ, ഫം​ഗസ് പോലുള്ളവ കാലിൽ പറ്റിപ്പിടിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് കാൽപാദങ്ങൾ വൃത്തിയായി കഴുകുകയും നന്നായി ഉണങ്ങാൻ അനുവദിക്കുകയും ചെയ്യണം. കാൽപാദങ്ങൾ നനഞ്ഞിരിക്കുന്നത് ശരീരതാപനില കുറയ്ക്കാൻ കാരണമാകും.

Things to do to avoid getting fever during the rainy season

ഹെർബർ ചായ

കുളി കഴിഞ്ഞ ശേഷം ഇഞ്ചി ചായ അല്ലെങ്കിൽ ചൂട് സൂപ്പ് കുടിക്കുന്നത് ശരീരത്തിന് ഉള്ളിൽ നിന്ന് ചൂടു പകരാനും പ്രതിരോധ ശേഷി മെച്ചപ്പെടുത്താനും സഹായിക്കും. ഇത് ജലദോഷം പോലുള്ള രോ​ഗങ്ങൾ ഉണ്ടാവാതെ സഹായിക്കും.

Herbal tea | Pinterest

എസി

മഴനനഞ്ഞു വന്നാൽ ഉടൻ എസിക്കുള്ളിൽ ഇരിക്കാൻ പാടില്ല. ഇത് ശരീരത്തെ വീണ്ടും തണുപ്പിക്കുകയും പ്രതിരോധശേഷി കുറയ്ക്കുകയും ചെയ്യുന്നു.

Air conditioner | Pinterest

പഴങ്ങൾ

പ്രതിരോധശേഷിയെ മെച്ചപ്പെടുത്താൻ ഏറ്റവും പ്രധാനപ്പെട്ടതാണ് വിറ്റാമിൻ സി. ആപ്പിൾ, ഓറഞ്ച് പോലുള്ള പഴങ്ങളിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് മഴക്കാലത്ത് ബെസ്റ്റാണ്.

Fruits

തണുത്തതും വൃത്തിയില്ലാത്തതുമായ ഭക്ഷണം

മഴക്കാലത്ത് തണുത്തതും വൃത്തിഹീനമായ സാഹചര്യത്തിൽ ഉണ്ടാക്കിയതുമായി ഭക്ഷണം ഒഴിവാക്കുന്നതാണ് നല്ലത്. ഇത് അണുബാധ ഉണ്ടാവാനുള്ള സാഹചര്യം ഒഴിവാക്കുന്നു.

Things to do to avoid getting fever during the rainy season | Pinterest

ഹോട്ട്‌ വാട്ടർ ബാ​ഗ്

ശരീരത്തിന്റെ ചൂട് വീണ്ടെടുക്കുന്നതിന് ഹോട്ട്‌വാട്ടർ ബാ​ഗ് ഉപയോ​ഗിക്കുന്നത് നല്ലതാണ്. മാത്രമല്ല, തണുപ്പു കാരണം പേശികൾ വലിഞ്ഞുമുറുകുന്നതും ഇതിലൂടെ ഒഴിവാക്കാൻ സാധിക്കും.

Things to do to avoid getting fever during the rainy season

വെള്ളം കുടിക്കുക

മഴക്കാലമാണെങ്കിലും മതിയായ അളവിൽ വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക. വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ പ്രവർത്തനങ്ങൾക്കും വിഷാംശം നീക്കാനും സഹായിക്കും.

Things to do to avoid getting fever during the rainy season

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam