വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് വായ്‌നാറ്റം.

പ്രതീകാത്മക ചിത്രം | Pinterest

ആത്മവിശ്വാസത്തോടെ പൊതുവിടങ്ങളില്‍ പോകുന്നതില്‍ നിന്ന് വരെ വായ്നാറ്റം പലരെയും പിന്തിരിപ്പിക്കാം. പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റം ഉണ്ടാകാം

പ്രതീകാത്മക ചിത്രം | Pinterest

വായ്‌നാറ്റം അകറ്റാൻ ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ദിവസവും രണ്ട് നേരം പല്ലും നാവും ബ്രഷ് ചെയ്യുക. കാരണം ബാക്ടീരിയകൾ നാവിന്‍റെ പ്രതലത്തിൽ അടിഞ്ഞുകൂടുകയും വായ്നാറ്റത്തിന് കാരണമാവുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

ബാക്ടീരിയയെ നശിപ്പിക്കാൻ ആന്‍റി മൈക്രോബയൽ അല്ലെങ്കിൽ ആന്‍റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക.

പ്രതീകാത്മക ചിത്രം | Pinterest

വെള്ളം ധാരാളം കുടിക്കുക. കാരണം വരണ്ട വായ വായ്നാറ്റത്തിന് കാരണമാകും. അതിനാല്‍ ദിവസവും നന്നായി വെള്ളം കുടിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

പുകവലി ഉപേക്ഷിക്കുക. കാരണം പുകവലി മൂലവും വായ്നാറ്റം ഉണ്ടാകാം.

Smoking | Pinterest

മദ്യപാനവും ഉപേക്ഷിക്കുക. കാരണം ഇവയും വായ്നാറ്റം ഉണ്ടാക്കാം.

Alcohol | Pinterest

ഭക്ഷണ ശേഷം ഒന്നോ രണ്ടോ ഏലയ്ക്ക വായിലിട്ട് ചവയ്ക്കുന്നത് വായ്‌നാറ്റം അകറ്റാന്‍ സഹായിക്കും.

Cardamom | Pinterest

ഭക്ഷണം കഴിച്ചതിന് ശേഷം ഗ്രാമ്പൂ ചവക്കുന്നതും വായ്നാറ്റം അകറ്റാന്‍ സഹായിച്ചേക്കാം.

Clove | Pinterest

ഭക്ഷണത്തിന് ശേഷം അൽപം പെരുംജീരകം കഴിക്കുന്നത് ശീലമാക്കുക. വായ്നാറ്റം അകറ്റാന്‍ ഇത് സഹായിക്കും.

Fennel | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File