സമകാലിക മലയാളം ഡെസ്ക്
രാത്രി ട്രെയിന്‍ യാത്രകള്‍ സൗകര്യപ്രദവും ചെലവ് കുറഞ്ഞതുമാണെങ്കിലും ചില സുരക്ഷാ കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം.
ചെറിയ അശ്രദ്ധ പോലും വിലപിടിപ്പുള്ള സാധനങ്ങള്‍ നഷ്ടപ്പെടാനോ മറ്റ് അസൗകര്യങ്ങള്‍ നേരിടാനോ കാരണമായേക്കാം.
യാത്ര കൂടുതല്‍ സുരക്ഷിതവും ആശങ്കകളില്ലാത്തതുമാക്കാന്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ അറിയാം.
രാത്രിയില്‍ ഉറങ്ങുമ്പോള്‍ ബാഗുകള്‍ സീറ്റിലോ ബെര്‍ത്തിലോ ചെയിന്‍ ഉപയോഗിച്ച് ബന്ധിക്കുക.
വിലപിടിപ്പുള്ള സാധനങ്ങള്‍ ചെറിയ ബാഗില്‍ സൂക്ഷിച്ച് കൈവശം വെക്കുക.
നിങ്ങൾ ഉറങ്ങുന്നതുവരെ മാത്രം ഫോണ്‍ ചാര്‍ജ് ചെയ്യുക. ഉറങ്ങുമ്പോഴെല്ലാം ഫോണ്‍ നിങ്ങളുടെ പക്കല്‍ സൂക്ഷിക്കുകയും വേണം.
ബാഗ് മറ്റൊരാളെ ഏല്‍പ്പിക്കരുത്
അപരിചിതരില്‍ നിന്ന് ഭക്ഷണവും പാനീയവും സ്വീകരിക്കരുത്
കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളേയോ യാത്രാവിവരം കൃത്യമായി അറിയിക്കുക
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates