കുട്ടികളിലെ പൊണ്ണത്തടി എങ്ങനെ തടയാം

സമകാലിക മലയാളം ഡെസ്ക്

കുട്ടികളിലെ പൊണ്ണത്തടി ഇന്ന് വർധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളിലൊന്നാണ്.

Things to do to prevent obesity in children

ചെറുപ്പത്തിൽ തന്നെ അമിതവണ്ണം ഉണ്ടാകുന്നത് പ്രമേഹം, ഹൃദ്രോഗം, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത വർധിപ്പിക്കും.

Things to do to prevent obesity in children

അതിനാൽ കുട്ടികളിലെ പൊണ്ണത്തടി തടയാൻ എന്തെല്ലാം ചെയ്യാമെന്ന് നോക്കാം

Things to do to prevent obesity in children

ശാരീരിക പ്രവര്‍ത്തനങ്ങള്‍

വളരുന്ന പ്രായത്തില്‍ കുട്ടികള്‍ ശാരീരികമായി സജീവമാകേണ്ടത് പ്രധാനമാണ്. ദിവസവും 30-40 മിനിറ്റ് വ്യായാമം ചെയ്യുന്നത് കുട്ടികളില്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.

Things to do to prevent obesity in children

ആരോഗ്യകരമായ ഭക്ഷണം

കുട്ടികളില്‍ വളര്‍ച്ചയുടെ ഘട്ടത്തില്‍ പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണ്. ഡയറ്റില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

Things to do to prevent obesity in children

വെള്ളം കുടിക്കുക

മൊത്തത്തിലുള്ള ആരോഗ്യത്തിന് വെള്ളം നന്നായി കുടിക്കാന്‍ കുട്ടികളെ ശീലിപ്പിക്കാം.

Things to do to prevent obesity in children

സ്‌ക്രീന്‍ ടൈം നിയന്ത്രിക്കുക

കുട്ടികളില്‍ വര്‍ധിച്ചുവരുന്ന സ്‌ക്രീന്‍ ടൈം പൊണ്ണത്തടിക്കുള്ള ഒരു കാരണമാണ്. സ്‌ക്രീന്‍ ടൈം കൂടുന്നത് കുട്ടികളെ ശാരീരികമായി അലസരാക്കുന്നു.

Things to do to prevent obesity in children

പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ ആരോഗ്യകരമാക്കുക

കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളില്‍ പഴങ്ങളോ പച്ചക്കറികളെ അധികമായി ചേര്‍ത്ത് വിഭവങ്ങളെ പോഷകസമൃദ്ധമാക്കുന്നത് അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും പൊണ്ണത്തടി വരാതെ തടയാനും സഹായിക്കും.

Things to do to prevent obesity in children

മെച്ചപ്പെട്ട ഉറക്കം

ഉറക്കം കുറയുന്നത് കുട്ടികളെ ശാരീരികമായി സജീവമാകുന്നതില്‍ നിന്ന് തടയുന്നു. ഇത് പൊണ്ണത്തടിയിലേക്ക് നയിക്കാം.

Things to do to prevent obesity in children

ഭക്ഷണം ചവച്ച് കഴിക്കാന്‍ ശീലിപ്പിക്കുക

ഭക്ഷണം കഴിക്കുമ്പോള്‍ വായില്‍ വെച്ച് നന്നായി ചവച്ച് കഴിക്കാന്‍ കുട്ടികളെ ശീലിപ്പിക്കാം. ഇത് ദഹനം മെച്ചപ്പെടുത്താനും അമിത വിശപ്പ് തടയാനും സഹായിക്കും.

Things to do to prevent obesity in children

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam