കരിമ്പൻ കാരണം വസ്ത്രങ്ങൾ ഉപേക്ഷിക്കേണ്ട; പരിഹാരം വീട്ടിലുണ്ട്

സമകാലിക മലയാളം ഡെസ്ക്

മഴക്കാലത്ത് തുണികളില്‍ ഫംഗസുകള്‍ വരാൻ സാധ്യതയേറെയാണ്.

Cloths fungus

വെളുത്ത പൊടിയുടെ രൂപത്തിലോ കരിമ്പന്‍ എന്ന കറുത്ത കുത്തുകളായോ ഇവ വസ്ത്രങ്ങളില്‍ പ്രത്യക്ഷപ്പെടും.

Cloths fungus

ഈര്‍പ്പത്തിനൊപ്പം തന്നെ വിയര്‍പ്പും കരിമ്പന് കാരണമാണ്. ഈ ഫംഗസ്ബാധ പെട്ടെന്ന് പകരുന്നതുമാണ്.

Cloths fungus

ഈ പ്രശ്‌നം മറികടക്കാനുള്ള ചില വഴികള്‍ നോക്കാം

Cloths fungus

തുണികള്‍ സൂര്യപ്രകാശത്തില്‍ നന്നായി ഉണക്കിയശേഷം മാത്രം മടക്കി അലമാരയില്‍ സൂക്ഷിക്കുക. വെയില്‍ തെളിയുന്ന വേളകളില്‍ വാതിലുകളും ജനാലകളും തുറന്നിട്ട് വീട്ടിനുള്ളില്‍ സൂര്യപ്രകാശം കടത്തുകയുംവേണം.

clothes in sunlight

അലമാരയില്‍ സിലിക്ക ജെല്‍ പൗച്ചുകള്‍ സൂക്ഷിക്കാവുന്നതാണ്. ഇവ ഈര്‍പ്പം വലിച്ചെടുക്കും.

silica gel

തുണികള്‍ അലക്കുന്ന വെള്ളത്തില്‍ കുറച്ച് വിനാഗിരി ചേർത്ത് അലക്കിയിടുക.

Vinegar | Pinterest

ഉപ്പ് നാരങ്ങാനീരില്‍ കുഴച്ച് പേസ്റ്റ് രൂപത്തിലാക്കി വസ്ത്രങ്ങളില്‍ പൂപ്പലുള്ള ഭാഗത്ത് തേച്ചുപിടിപ്പിച്ചശേഷം കഴുകിയുണക്കുക. പൂപ്പലിന്റെ പാടുകള്‍ മായും.

Lemon and salt | Pinterest

അലമാരയ്ക്കുളളില്‍ ഇളംവെളിച്ചമുള്ള ബള്‍ബുകള്‍ പ്രകാശിപ്പിക്കുന്നതും ഒരു പരിധിവരെ ഫംഗസ്ബാധയെ തടയും.

Wardrobe

ഒരു ടീസ്പൂണ്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ വിനാഗിരിയും ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡയും ചേര്‍ത്തിളക്കി അതില്‍ മുക്കിയ ബ്രഷ് തുണിയിലെ കരിമ്പനുള്ള ഭാഗത്ത് ഉരയ്ക്കുക. പത്തുമിനിറ്റിന് ശേഷം കഴുകിക്കളയുക.

Vinegar and baking soda

ആപ്പിള്‍ സിഡെര്‍ വിനെഗറും ബേക്കിങ് സോഡയും ചേര്‍ന്ന മിശ്രിതം വസ്ത്രങ്ങളിലെ ഫംഗസ് ബാധയുള്ള ഇടങ്ങളില്‍ പുരട്ടി രണ്ട് മണിക്കൂറിനുശേഷം കഴുകിക്കളയാം.

Apple cider vinegar and baking soda

വസ്ത്രങ്ങള്‍ പൂര്‍ണമായും ഉണങ്ങാതെ അലമാരയില്‍ വെക്കാതിരിക്കുക.

പ്രതീകാത്മക ചിത്രം

വസ്ത്രങ്ങള്‍ ഇസ്തിരിയിട്ടശേഷം മടക്കിവെക്കുന്നതും ഗുണം ചെയ്യും.

Ironing

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file