സമകാലിക മലയാളം ഡെസ്ക്
ആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി നമ്മളിൽ പലരും ദിവസവും ധാരാളം പഴങ്ങൾ കഴിക്കാറുണ്ട്.
എന്നാൽ, നമ്മൾ ആരോഗ്യത്തിന് വേണ്ടി കഴിക്കുന്ന ചില പഴങ്ങൾ ശരീരത്തിന് വലിയ രീതിയിൽ ദോഷം ചെയ്യും എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ?
പല പഴങ്ങളിലും വേഗത്തിൽ പഴുപ്പിക്കാനും കേടുകൂടാതെ ഇരിക്കാനും വൻതോതിൽ മാരകമായ രാസവസ്തുക്കളും കീടനാശിനികളും ഉപയോഗിക്കുന്നുണ്ട്.
കഴിക്കുന്നതിന് മുൻപ് ഇത്തരം പഴങ്ങൾ കൃത്യമായി പരിശോധിച്ചില്ലെങ്കിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാകും നിങ്ങളെ കാത്തിരിക്കുന്നത്.
തണ്ണിമത്തൻ
വേനൽക്കാലത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പഴങ്ങളിൽ ഒന്നാണ് തണ്ണിമത്തൻ. എന്നാൽ തണ്ണിമത്തന് നല്ല ചുവപ്പ് നിറം ലഭിക്കാനും മധുരം കൂട്ടാനും മാരകമായ എറിത്രോസിൻ പോലുള്ള കെമിക്കൽ ഡൈയും നൈട്രേറ്റും സിറിഞ്ച് വഴി കുത്തിവെക്കാറുണ്ട്. ഇവ ജീവന് തന്നെ ഭീഷണിയുണ്ടാക്കുന്നു.
തണ്ണിമത്തൻ മുറിച്ച ശേഷം അതിന്റെ ഉൾഭാഗത്ത് ഒരു കഷ്ണം വെള്ള കോട്ടൺ പഞ്ഞി വെച്ച് ചെറുതായി തുടച്ചു നോക്കുക. പഞ്ഞിയിൽ ചുവപ്പ് നിറം പടരുകയാണെങ്കിൽ അതിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം.
മുന്തിരി
മുന്തിരിയുടെ വിളവെടുപ്പ് സമയം മുതൽ വിപണിയിൽ എത്തുന്നതുവരെ വലിയ അളവിൽ കീടനാശിനികളാൾ ഇവയിൽ തളിക്കുന്നു. മുന്തിരിയുടെ പുറത്ത് കാണുന്ന വെളുത്ത പടലം പലപ്പോഴും കീടനാശിനിയുടെ അംശമായിരിക്കാം.
മുന്തിരി കഴിക്കുന്നതിന് മുൻപ് കുറഞ്ഞത് 10-15 മിനിറ്റ് ഉപ്പും വിനാഗിരിയും ചേർത്ത ചെറുചൂടുവെള്ളത്തിൽ മുക്കിവെച്ച ശേഷം മാത്രം നല്ല വെള്ളത്തിൽ കഴുകിയെടുത്ത് കഴിക്കുക.
മാമ്പഴം
വിപണിയിൽ എത്തുന്ന മാമ്പഴങ്ങളിൽ ഭൂരിഭാഗവും കാൽസ്യം കാർബൈഡ് ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചെടുക്കുന്നവയാണ്. ഇത് വയറ്റിൽ പലതരത്തിലുള്ള അണുബാധയ്ക്കും ദഹനക്കേടിനും കാരണമാകും.
സ്വാഭാവികമായി പഴുത്ത മാമ്പഴത്തിന് നല്ല സുഗന്ധവും കെമിക്കൽ ഉപയോഗിച്ചവയ്ക്ക് മണം തീരെ അറിയാനും കഴിയില്ല. മാമ്പഴത്തിൻ്റെ എല്ലാ ഭാഗവും ഒരേപോലെ കടും മഞ്ഞനിറത്തിലും എന്നാൽ തൊടുമ്പോൾ കട്ടിയായും ഇരിക്കുന്നുണ്ടെങ്കിൽ അത് കൃത്രിമമായി പഴുപ്പിച്ചതാകാനുള്ള സാധ്യതയാണുള്ളത്.
ആപ്പിൾ
ആപ്പിളുകൾ മാസങ്ങളോളം കേടുകൂടാതെ ഇരിക്കാനും തിളക്കം കൂട്ടാനും അവയുടെ പുറത്ത് മെഴുക് പുരട്ടാറുണ്ട്. ഒരു കത്തി ഉപയോഗിച്ച് ആപ്പിളിൻ്റെ തൊലിപ്പുറത്ത് ചെറുതായി ചുരണ്ടി നോക്കുക. വെളുത്ത നിറത്തിൽ പൗഡർ പോലെ മെഴുക് ഇളകി വരുന്നുണ്ടെങ്കിൽ ചൂടുവെള്ളത്തിൽ മുക്കി കഴുകുകയോ തൊലി ചെത്തി കളഞ്ഞ ശേഷം കഴിക്കുകയോ ചെയ്യുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates