കുപ്പിവെള്ളം വാങ്ങുന്നവരും വില്‍ക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

വേനല്‍ക്കാലത്ത് ദാഹശമനത്തിനായി പലരും കുപ്പിവെള്ളവും ശീതള പാനീയങ്ങളും ആശ്രയിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാല്‍ ഇവയുടെ ഗുണനിലവാരം ഉറപ്പാക്കാതെ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടകരമായ സാഹചര്യം സൃഷ്ടിക്കാം.

Bottle water | Pinterest

പ്രത്യേകിച്ച് സീല്‍ പൊട്ടിയ കുപ്പികളും നേരിട്ട് സൂര്യപ്രകാശം കിട്ടുന്ന രീതിയില്‍ സൂക്ഷിച്ച പാനീയങ്ങളും ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

Bottle water | Pinterest

ചെറിയ ജാഗ്രതകള്‍ പാലിച്ചാല്‍ തന്നെ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും.

Bottle water | Pinterest

പ്ലാസ്റ്റിക് ബോട്ടിലിന്റെ സീല്‍ പൊട്ടിച്ചിട്ടില്ല എന്നും ഉറപ്പ് വരുത്തണം.

Bottle water | Pinterest

കുപ്പിയുടെ അടപ്പിലെ സീല്‍ പൊട്ടിയ നിലയിലുള്ള കുടിവെള്ളം ഉപയോഗിക്കാതിരിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

വലിയ കാനുകളില്‍ വരുന്ന കുടിവെള്ളത്തിനും സീല്‍ ഉള്ളതാണെന്ന് ഉറപ്പു വരുത്തേണ്ടതാണ്.

പ്രതീകാത്മക ചിത്രം | Pinterest

കടകളില്‍ വെയിലേല്‍ക്കുന്ന രീതിയില്‍ കുപ്പിവെള്ളമോ ശീതള പാനീയങ്ങളോ സൂക്ഷിക്കാതിരിക്കുക. അത്തരം പാനീയങ്ങള്‍ വാങ്ങിക്കാതിരിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

കുടിവെള്ളം, മറ്റ് ശീതള പാനീയങ്ങള്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ എന്നിവ വെയിലേല്‍ക്കുന്ന രീതിയില്‍ കടകളില്‍ തൂക്കിയിടാനും വെയിലേല്‍ക്കുന്ന രീതിയില്‍ വാഹനങ്ങളില്‍ വിതരണത്തിനായി കൊണ്ട് പോകാനും പാടില്ല.

പ്രതീകാത്മക ചിത്രം | Pinterest

ഇത്തരം കുപ്പികളിലെ വെള്ളം കുടിക്കുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File