സമകാലിക മലയാളം ഡെസ്ക്
ചൂട് കൂടിയ സമയമായത്ത് നമ്മളെ തേടി പല ചർമപ്രശ്നങ്ങളും വരാറുണ്ട്. അതിലൊന്നാണ് മുഖക്കുരു.
അമിതമായ ചൂടും ഈർപ്പവും കാരണം ചർമ്മത്തിൽ എണ്ണമയം കൂടാനും മുഖക്കുരു വരാനുമുള്ള സാധ്യത കൂടുതലാണ്.
മുഖക്കുരു വരാൻ സാധ്യതയുള്ള ചർമ്മമുള്ളവർക്ക് വേനൽക്കാലത്ത് പ്രത്യേക കരുതൽ ആവശ്യമാണ്.
കഠിനമായ സ്ക്രബ്ബുകൾ ഒഴിവാക്കി ആഴ്ചയിൽ ഒരിക്കൽ മാത്രം മൃദുവായ രീതിയിൽ ചർമ്മം എക്സ്ഫോളിയേറ്റ് ചെയ്യുക.
തലയണ ഉറകൾ, മാസ്കുകൾ, സ്കാർഫുകൾ എന്നിവ കൃത്യമായി കഴുകി വൃത്തിയാക്കുക. ഇവയിലെ വിയർപ്പും ബാക്ടീരിയയും മുഖക്കുരുവിന് കാരണമായേക്കാം.
ധാരാളം വെള്ളം കുടിക്കുക, ഒമേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ ഭക്ഷണങ്ങളും പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
മാനസിക സമ്മർദ്ദം കുറയ്ക്കുകയും കൃത്യമായ ഉറക്കം ഉറപ്പാക്കുകയും ചെയ്യുന്നത് മുഖക്കുരു നിയന്ത്രിക്കാൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates